Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]
നേരം സ്യൂട്ട് ഊരി ഒരു ശവപെട്ടിപോലെ ഒരു പെട്ടിയിൽ ഉറക്കം. പെട്ടി അടക്കാനും തുറക്കാനും പരസ്പരം സഹായിക്കണം.
പത്തു ദിവസം ഇത് പോലെ കടന്നു പോയി. സേഫ്ഹൗസ് ഏകദേശം പൂർത്തി ആയി. അപ്പോൾ പണി നിർത്താൻ ഉള്ള മണി മുഴങ്ങി. ഞങ്ങൾ ടെന്റന് അടുത്തേക് വന്നു അവിടെ . ഞാൻ ആദ്യം കണ്ട ആ പ്രതേകസ്യൂട്ട് ഇട്ട ആൾ നിൽപുണ്ടായിരുന്നു
" പത്തുദിവസം കൊണ്ട് നിങ്ങൾ നമ്മുടെ സേഫ്ഹൗസ് നിർമിച്ചു കഴിഞ്ഞു ഇനി ഇത് പരീക്ഷിച്ചു നോക്കണം..... ധൈര്യം ഉള്ള ഒരാൾ നിങ്ങളുടെ സ്യൂട്ട് ഊരി പത്തുമിനിറ്റ് പുറത്ത് നിക്കുമോ........... ആരെങ്കിലും തയ്യാർ ഉണ്ടോ "
അപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾ കൈ പൊക്കി . അയാളെയും കൊണ്ട് നേതാവ് പുറത്തേക്ക് പോയി. അവിടെ വെച്ചു അയാൾ സ്യൂട്ട് ഊരി. കൂടെ ഉണ്ടായിരുന്ന ആൾ അയാളോട് നടക്കാനും ഓടാനും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു.
ഞങ്ങൾ ഇതെല്ലാം ആകാംഷയോടെ നോക്കി നിൽക്കുക ആയിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞിട്ടും അയാൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ നേതാവ് ഞങ്ങളോട് സ്യൂട്ട് ഊരാൻ പറഞ്ഞു. ഞാൻ സ്യൂട്ട് ഊരി. ഹോ എന്തൊരു അശ്വവസം" നമ്മൾ വിജയകരമായി ആദ്യത്തെ കടമ്പ കഴിഞ്ഞിരിക്കുന്നു.............. ഇനി നമ്മൾ ഇവിടെ കൃഷി തുടങ്ങാൻ പോകുന്നു... എത്ര നാൾ എന്ന് വെച്ച ഈ വെള്ളം മാത്രം കുടിക്കുന്നത്....കൃഷിയും നമ്മുക്ക് വിജയകരമായി പൂർത്തി ആക്കാൻ കഴിഞ്ഞാൽ നമ്മുക്ക് അടുത്ത മിശനിലേക് കടക്കാം..... നിങ്ങളുടെ പുതിയ ജോലി എന്താണെന്ന് നമ്മുടെ വളണ്ടിയർമാർ പറയുന്നത് ആയിരിക്കും "
കൃഷി ചെയ്യുന്നത് തുടങ്ങിയത് മുതൽ
💬 Comments
View all comments