Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]
പച്ചക്കറി തോട്ടത്തിൽ ഇറങ്ങി കുറച്ചു പച്ചക്കറി പറിച്ചുകൊണ്ട് സാലഡ് ഉണ്ടാക്കാൻ തുടങ്ങി. സ്റ്റെല്ല അവിടെനിന്നു എഴുന്നേറ്റു വന്നു ഞാൻ അരിഞ്ഞു വെച്ചിരുന്ന വെജിറ്റബ്ൾസ് ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി. ഞാൻ വെജിറ്റബിൾസ് വെച്ചിരുന്ന പാത്രം എടുത്ത് കൊണ്ട് അവിടെ നിന്നു മാറി.
" എന്താ പിണങ്ങിയോ "
സ്റ്റെല്ല എന്റെ പിറകെ നടന്നു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.
" മനുവിന് ആദ്യം ആയി പ്രണയം തോന്നിയത് ആരോട് ആയിരുന്നു "
ഞാൻ തിരിഞ്ഞു അവളെ മുഖം ചരിച്ചു നോക്കി.
" ചുമ്മാ പറ അറിഞ്ഞിരിക്കാമല്ലോ "
" സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ തന്നെ ഉള്ള ഒരു കുട്ടിയോട "
" അവൾക്ക് തിരിച്ചും ഇഷ്ടം ഉണ്ടായിരുന്നോ "
" ഞാൻ അത് പറഞ്ഞിട്ട് ഇല്ല................ ധൈര്യം ഇല്ലായിരുന്നു....... പിന്നെ നല്ല കോമ്പറ്റീഷൺ ഉണ്ടായിരുന്നു "
" അപ്പോൾ ഒരു റിലേഷൻ നും ഇല്ലായിരുന്നെന്ന് ആണോ പറയുന്നത് "
" കോളേജിൽ പഠിക്കുമ്പോൾ ഒരു സെറ്റപ്പ് ഉണ്ടായിരുന്നു........ അത്ര തന്നെ "
" മ്മ് ഇങ്ങനെ ഒക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ എങ്ങനെ ആകും ആയിരുന്നു മനുവിന്റെ ലൈഫ് "
" കോളേജിൽ നിന്നു ഇറങ്ങി ഒരു ജോബ് ........ പിന്നെ മിക്കവാറും ഒരു അറേൻജ് മാരേജ്............ സ്റ്റെല്ലയുടേതോ ആർമി ഒരു ഡ്രീം ആയിരുന്നോ അതോ എത്തിപെട്ടതോ "
" എന്റെ അച്ഛൻ ഒരു സോൾജിയർ ആയിരുന്നു....... കുഞ്ഞുനാൾ മുതൽ ഉള്ള ഡ്രീം ആയിരുന്നു "
" അഫേഴ്‌സ്???"
" സീരിയസ് ആയിട്ട് ഒന്നും ഉണ്ടായിട്ടില്ല........... പിന്നെ
💬 Comments
View all comments