Chapter Title : നേർച്ചക്കോഴി 4 [Danmee]
ആയി പുട്ടി കിടക്കുന്ന അവിടെ കുറച്ചു കാട് ഒക്കെ പിടിച്ചു കിടപ്പുണ്ട്. അവിടെ അടുക്കി വെച്ചിരുന്ന മാർബിൾന് മുകളിൽ റിയാസും ഷാഹിനയും ഇരിക്കുന്നത് കണ്ടു. ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു
" ഹ ബ്രദർ ഇന്ന് നേരത്തെ ആണല്ലോ "
എന്നെ കണ്ട ഉടൻ ഷാഹിന ചോദിച്ചു . ഞാൻ ഒന്നു ചിരിച്ചു കാണിച്ചു. റിയാസ് ഞങ്ങളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
റിയാസ് : എന്താടാ....... ഞങ്ങൾ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു
ഞാൻ : നീ നല്ല പുള്ളിയാ...... വണ്ടി എവിടേലും മാറ്റി വെക്കാതെ ഇതിനു മുന്നിൽ തന്നെ ഇരുന്നാൽ നീ ചന്ദ്രനിൽ പോയി എന്ന് ഞങ്ങൾ വിചാരിക്കും എന്ന് കരുതിയോ
റിയാസ്: നിങ്ങൾ എന്താ ഇങ്ങോട്ട് വന്നത് ഷെഡിൽ നിന്നാൽ പോരായിന്നോ
ഞാൻ : ഡാ ആ അഞ്‌ജലിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം അളിയാ അല്ലെങ്കിൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല........... ഷാഹിനയോട് അവളോട് ഇത്തിരി ഫ്രണ്ട്‌ലി ആയി ഇടപെടാൻ പറയടാ
റിയാസ്: പോടാ....... അത് വേണ്ട അവളോട് അത് പറഞ്ഞാൽ അവൾ കേൾക്കും...... പക്ഷെ ഇപ്പോൾ തന്നെ ഒരു മുറുമുറുപ്പ് കോളേജിൽ ഉണ്ട്......
അവളെ ഇതിൽ ഇടപെടുത്തണ്ട ...... ഞങ്ങളുടെ കാര്യം തന്നെ അവളുടെ വാപ്പാക്ക് സംശയം ഉണ്ട് അതിന്റെ ഇടക്ക് ഇതുകുടെ കേട്ടാൽ....... നമുക്ക് വേറെ എന്തെങ്കിലും നോക്കാം
റിയാസ് പറഞ്ഞതിലും കാര്യം ഉണ്ട് ഒരാളെ രക്ഷപെടുത്തതാൻ മറ്റൊരാളെ ബലിയാട് ആക്കണോ. അവൻ ഷാഹിനയെ നോക്കി പറഞ്ഞു.
" ഡി ഞാൻ ഇവരുടെ കൂടെ പോകുവാണോ നീ പതുക്കെ നടന്നോ
💬 Comments
View all comments