0%

Chapter Title : നെറ്റിപ്പട്ടം

Author : kkstories Read All Parts 155

നെറ്റിപ്പട്ടം

ആദ്യ ദിവസത്തെ വെടിക്കെട്ട്‌ കഴിഞ്ഞ് കുറേക്കഴിഞ്ഞപ്പോൾആളൊഴിഞ്ഞ ഉത്സവപറന്പ് നാദസ്വരക്കാർ ഏറ്റെടുത്തു.അവിടമാകെ പിണ്ഡത്തിന്റെ ഗന്ധംഅവശേഷിപ്പിച്ചു കൊണ്ട് നെറ്റിപ്പട്ടം അഴിച്ച ആനകളെ കൊച്ചന്പലപാടത്തേക്കുമാറ്റിക്കെട്ടി.ആനകളെക്കെട്ടിയിരിക്കുന്നതിനരികിലെ നിലാവലയുന്ന പുഴയിൽ പാപ്പാന്മാരുടെചാരായകുപ്പികൾ വന്നു വീണുകൊണ്ടിരുന്നു. പാതിരയായിട്ടും വീട്ടിൽ പോകാതെ ആനകളെ കാണാൻകൂട്ടം കൂടി നടക്കുന്ന കുട്ടികൾ, അവരുടെ കയ്യിൽ മഞ്ഞളിന്റെ മണമുള്ള ചോളപ്പൊരി.പെട്രോൾമാക്സിന്റെ പുക ഉയരുന്ന ഉത്സവകടകളിലെ വെളിച്ചം ഇനിയും അണഞ്ഞിട്ടില്ല.ബലൂണ്‍ വിൽപ്പനക്കാർപിൻവാങ്ങിയ ഇടങ്ങൾ കൈനോട്ടക്കാരും മുഖലക്ഷണം പറയുന്നസ്ത്രീകളും ഏറ്റെടുത്തു.അന്പലപ്പറന്പിൽ അവിടവിടെയായി നാദസ്വരം കേട്ട് അലസമായികിടക്കുന്ന നാട്ടുകാരുടെയടുത്ത് വട്ടപാത്രത്തിൽ ഇഞ്ചിമിട്ടായിയും കൊണ്ടുനടക്കുന്നവർ.പക്ഷെ ഞാൻമാത്രം ഉത്സവ പറമ്പിലെ ആളൊഴിഞ്ഞ കോണിലെ മണൽ പരപ്പിൽഅവളേയും ചിന്തിച്ചു കിടന്നു.എന്റെ ചിന്തകൾക്കൊരു ഉൽപ്രേരകം പോലെ നാദസ്വരക്കാർആഭേരിയിൽ നിന്ന് സിന്ധുഭൈരവിയിലേക്ക് കയറി. രാഗത്തിന്റെ ഉച്ചസ്ഥായികൾ എല്ലാം അവളുടെ ചിരികളായി എന്നിൽ വന്നു വീണു.......മേബ്. കൂട്ടുപുരികവും നരച്ച കണ്ണുകളുമുള്ള എന്റെ ഇസ്റ്റാൻബുൾ സുന്ദരി. സദാ ചെവിയിൽ ചൂടിയിരുന്ന വെളുത്ത പാലപ്പൂവിനെ തഴുകിപ്പറക്കുന്ന അവളുടെ അലസമായ മുടി.നീല ഞരന്പുകളോടുന്ന കൈതണ്ടയിൽ പച്ചകുത്തിയ അറബി അക്ഷരങ്ങൾ,പശ്ചിമേഷ്യയുടെസുഗന്ധം പേറുന്ന കഴുത്തിൽ മാന്തളിർ നിറത്തിൽ ഇടതൂർന്നു കിടക്കുന്ന കല്ലുമാലകൾ....എന്റെ ഹിപ്പിസുന്ദരി.....അവളെ അറിയിക്കാത്ത എന്റെ പ്രേമത്തിന്റെ തണുപ്പ് നിറഞ്ഞ നെഞ്ചുമായി ഞാൻ പറന്നുനടന്നു. പെട്ടെന്ന് എന്മേൽ ഒരു മിന്നൽ പിണർ വന്നു പതിച്ചു.വെളിച്ചം വന്ന ഭാഗത്തേക്ക് ഞാൻ തിരിഞ്ഞുനോക്കി.മുഖത്തുനിന്നും കാമറ മാറ്റിക്കൊണ്ടവൾ വിഷാദാഭിനയത്തോടെ ചോദിച്ചു, "Oh lonely boy...!! music is your only frien(th) ?...(അവൾ 'ഡ' പറയില്ല.പകരം 'ദ' യാണ്ഉച്ചരിക്കാറ്).അവളുടെ നെറ്റിയിൽ കെട്ടിയിരുന്ന ഇഴപിരിഞ്ഞ ശീലയിലെ ഓറഞ്ചുപൂക്കൾ എന്നെനോക്കി ചിരിച്ചു.മണൽപരപ്പിൽ കൈ കുത്തി ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ഒരു കൊച്ചുകുട്ടിയേപ്പോലവൾ എന്നെ നോക്കി ഒരു പുരികം

💬 Comments

View all comments