0%

Chapter Title : നേർവഴി-2

Author : kkstories Read All Parts 76

ഒരു ദീർഘ നിശ്വസം എടുത്ത് കണ്ണുനീർ തുടച്ചു എന്നെ നോക്കി നിന്നു.അവൾ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു. ഇത് വരെ ഒരു പെണ്ണിനോടും തോന്നാത്ത അനിർവചനീയമായ ഒരു വികാരം അതാണ് ഇവളെ കണ്ടതു മുതൽ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നത്.എന്ത് കഷ്ടതകളിലൂടെ ആയിരിക്കണം ഇവൾ ഇത്രയും കാലം ജീവിച്ചിരുന്നത് എന്ന് ഞാൻ ആലോചിച്ചു.മാനത്തിന് സ്വന്തം അമ്മയുടെ ജീവനെക്കാൾ മൂല്യം കല്പിച്ച ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു.എനിക്ക് അവളോട് ഒരു സ്ത്രീയോടും തോന്നാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി.മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ അവളോട് ചോദിച്ചു.

ഞാൻ:എന്താ എന്നെ വിളിച്ചത് ഇക്ക എന്നോ?

അവൾ:ക്ഷമിക്കണം സാര്‍ ,അറിയാതെ പറഞ്ഞു പോയതാ...

ഞാൻ:കുഴപ്പമില്ല എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി,എനിക്ക് ആ വിളി ഇഷ്ടമായി.

അവൾ എന്നെ തന്നെ ദയനീയ ഭാവത്തൽ നോക്കി നിന്നു.

ഞാൻ:അപ്പോൾ ഇവിടെ നിന്നെ കൊണ്ട് വന്ന ആൾ ഞാൻ നിന്നെ സഹായിക്കും എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്?

അവൾ:അതെ

ആ പന്നപുലയാടിമോനെ അപ്പോൾ എന്റെ കയ്യിൽ കിട്ടിയാരുന്നെങ്കിൽ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,കള്ളത്തരം പറഞ്ഞ് ഒരു പാവം പെണ്ണിനെ ചതിക്കാൻ നോക്കിയ ചെറ്റ...

ഞാൻ:നീ പേടിക്കണ്ട നിന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല,അസുഖം ചികിത്സിച്ച് മാറ്റാം എന്നല്ലേ ഡോക്ടർ പറഞ്ഞത്,ആ കാര്യം ഞാൻ നോക്കിക്കോളാം...

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൈകൾ കൂപ്പി നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അവൾ കരയുമ്പോൾ എന്റെ മനസ്സ് പതറുന്നത് ഞാൻ മനസ്സിലാക്കി,ഇത് വരെ ഇല്ലാത്ത ഒരു പുതിയ അനുഭവം ആയിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം.

ഞാൻ:അയ്യേ ഇനി എന്തിനാണ് താൻ കരയുന്നത്?കണ്ണുനീർ തുടക്ക്...

അവൾ:സന്തോഷം കൊണ്ടാണ് ഇക്ക.ആരും ചെയ്യാത്ത ഉപകാരം ആണ് ഇങ്ങൾ ഇപ്പോൾ ചെയ്തത്,സ്വന്തം കുടുംബക്കാർക്ക് പോലും വേണ്ടാത്തവരാ ഞങ്ങൾ.

ഞാൻ:ഇത് ഉപകാരം ഒന്നും അല്ല,ഒരു നല്ല മനുഷ്യജീവി എന്നുള്ള നിലയിൽ എന്റെ കടമ മാത്രം ആണ്...

അവൾ:വളരെ നന്ദി ഉണ്ട് ഇക്ക,ഇങ്ങളെ പടച്ചോൻ കാത്തുരക്ഷിക്കും.

ഞാൻ:തനിക്ക് ഒരു കാര്യം അറിയാമോ തന്നെ അയാൾ ഇവിടെ

💬 Comments

View all comments