0%

Chapter Title : നേർവഴി-2

Author : kkstories Read All Parts 76

എനിക്ക് കൂട്ടികൊടുക്കാൻ കൊണ്ടുവന്നതാണ്.

അവൾ:എനിക്ക് മനസ്സിലായി.

ഞാൻ:എങ്ങനെ?

അവൾ:നിങ്ങൾ സംസാരിക്കുന്നത് പുറത്ത് വരെ കേൾക്കാമായിരുന്നു.

ഞാൻ:അതാണോ നീ എന്നെ ആദ്യം കണ്ടപ്പോൾ പേടിച്ച് വിറച്ച് നിന്നത്?

അവൾ:അതെ

ഞാൻ:ഉം എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു,നീ വിചാരിച്ച അത്ര ചെറ്റ അല്ല ഞാൻ എന്നോ?

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവൾ:ഇങ്ങളോട് സംസാരിച്ചപ്പോൾ മനസ്സിലായി നല്ല മനുഷ്യൻ ആണെന്ന്.

ഞാൻ:ഉം അത്രക്ക് നല്ല മനുഷ്യൻ ഒന്നും അല്ല,പിന്നെ ഒരു പെണ്ണിന്റയും സമ്മതം ഇല്ലാതെ അവൾടെ ദേഹത്ത് തൊടില്ലെന്നേ ഉള്ളൂ...

അവൾ:അതും ഒരു നല്ല സ്വഭാവം അല്ലേ?

ഞാൻ:ആ അതൊന്നും എനിക്കറിയില്ല,ചിലപ്പോൾ ആയിരിക്കാം,നീ രാത്രിയിൽ എന്ത് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്?വീട്ടിൽ തിരക്കില്ലെ നിന്നെ?ഇപ്പോൾ തന്നെ 9മണി ആകുന്നു...

ഇപ്പോൾ അവളുടെ മുഖത്ത് നിന്ന് ആ ഭയവും, സങ്കടം നിഴലിച്ച ഭാവം മാറിയിരുന്നു.പകരം അവൾ എന്നോട് സാധാരണ രീതിയിൽ സംസാരിച്ചു തുടങ്ങി.ആ മുഖത്ത് വരുന്ന ഒരു ചെറുപുഞ്ചിരി പോലും അതിനെ എത്ര മാത്രം ആകർഷണം ഉള്ളതാക്കുന്നു എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്...

അവൾ:അടുത്തുള്ള കൂട്ടുകാരിയുടെ അച്ഛൻ കുറച്ചു പണം കടമായി തരാം അത് വാങ്ങാൻ പോകുവാണെന്ന് പറഞ്ഞു,വീട്ടിൽ തിരക്കും...

ഞാൻ:ഇവിടുന്ന് ബസ്സ് സ്റ്റോപ്പിലോട്ട് പോകാൻ 2km ഉണ്ട്,ഇത് ഒരു വന പ്രദേശവും കൂടി ആണ്,എപ്പോഴും ബസ്സും കാണില്ല.റോഡിൽ വെളിച്ചം പോലും ഇല്ല.ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം...

അവൾ:അയ്യോ വേണ്ട ഇക്കാക്ക് അത് ബുദ്ധിമുട്ടാകില്ലേ?ഞാൻ എങ്ങനെ എങ്കിലും പൊക്കോളാം...

ഞാൻ:ഇപ്പോൾ നിന്നെ ഒറ്റയ്ക്ക് വിട്ടാൽ നാളത്തെ പത്രത്തിൽ 19 വയസ്സുള്ള യുവതി ബലാൽസംഗത്തിന് ഇരയായി എന്ന വാർത്ത ഞാൻ വായിക്കേണ്ടി വരും,അത് കൊണ്ട് ഞാൻ തന്നെ നിന്നെ കൊണ്ട് വിട്ടോളാം...

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൊച്ചുകുട്ടിയെ പോലെ രത്നകല്ലിന്റെ തിളക്കമുള്ള പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു,അത് കണ്ട് എനിക്കും ചെറുതായി ചിരി വന്നു,അവളുടെ സന്തോഷവും ദുഃഖവുംമെല്ലാം എന്നെ എന്നെ എന്ത് കൊണ്ടാണ് ബാധിക്കുന്നത് എന്ന് ആ പുഞ്ചിരിയിൽ നിന്നാണ് എനിക്ക് മനസ്സിലായത്,എന്റെ മനസ്സിൽ മുളച്ച ആ വികാരം പ്രണയം ആയിരുന്നു.

ഞാൻ:ഇപ്പോൾ എന്നോടുള്ള പേടി ഒക്കെ മാറി മിടുക്കി ആയല്ലോ?

💬 Comments

View all comments