Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
ഞാൻ പ്രത്യാശയോടെ ചോദിച്ചു.
" ഇല്ലടാ എനിക്ക് ഫാമിലി സ്റ്റാറ്റസ് കിട്ടില്ല , ഇപ്പൊ അവർ കോസ്റ് കട്ടിങ് ആണ്, ആകെ ഉള്ളത് മിനിസ്ട്രി തന്നെ വേറെ ഏതേലും സെക്ഷനിലേക്ക് കയറാൻ പറ്റണം, അത് ആണേൽ ഈസി അല്ല താനും. ഇത് ഇപ്പൊ ഒന്നു വീക്ക് നോട്ടീസ് അല്ലെ ഉള്ളു അത് കഴിഞ്ഞാൽ ജോലി തീരുവല്ലേ " ജിജോച്ചായൻ പറഞ്ഞു.
അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ തിരിച്ചു റൂമിലേക്ക് പോയി. അവൾ നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ അത് എങ്ങനെ ഞാൻ അഡ്ജസ്റ്റ് ചെയ്യും എന്ന് ഓർത്തു എനിക്ക് പ്രാന്തുപോലെ ആയി.
അടുത്ത ദിവസം തന്നെ ജോലി സംബന്ധമായി സൗദിക്ക് പോകേണ്ടി വന്നത് കൊണ്ട് പിന്നീട് മൂന്നു ദിവസം ആ തിരക്കുകളിൽ മുഴുകി , നിബിക്ക് മെസ്സേജ് അയച്ചെങ്കിലും ചെറിയ മെസ്സേജുകളിൽ അവളുടെ മറുപടി ഒതുങ്ങി. ജോലി സംബന്ധമായ അവളുടെ വിഷമം അറിയുന്നത് കൊണ്ട് കൂടുതൽ ശല്യപെടുത്തേണ്ട എന്നും കരുതി.
സൗദിയിൽ നിന്നും തിരിച്ചു വന്ന ദിവസം ജിജോച്ചായനെ വിളിച്ചു . രണ്ടാൾക്കും മോർണിംഗ് ആണെന്ന് അറിഞ്ഞു . വൈകിട്ട് കാണാം എന്ന് പറഞ്ഞു വച്ച ശേഷം ഒന്ന് കിടന്നുറങ്ങി. വൈകുന്നേരം ഉണർന്ന ശേഷം ഫ്രഷ് ആയി അവരുടെ ഫ്ലാറ്റിലേക്ക് നടന്നു .
അവരുടെ ഫ്ലാറ്റിനുമുന്നിൽ എത്തിയപ്പോൾ ജിജോച്ചായൻ പുറത്തേക്കിറങ്ങുന്നു.
" ഇച്ചായൻ പുറത്തേക്ക് പോകുവാണോ " ഞാൻ ചോദിച്ചു.
" ങ്ങ നീയോ , സൗദി ട്രിപ്പ് എങ്ങനെ ഉണ്ടായി , ഞാൻ ഒന്ന് എ ടി എം പോയി ക്യാഷ് എടുത്തിട്ട്
💬 Comments
View all comments