0%

Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

ഇന്ദ്രനീലം..... പണ്ടു കാലം തൊട്ടേ ഗുസ്തിക്ക് പേര് കേട്ട മൂന്ന് അയൽ ഗ്രാമങ്ങളാണ് ഇവ... ഗുസ്തിയിൽ നിന്നാണ് തുടക്കമെങ്കിലും ഇപ്പോൾ ഒരുവിധത്തിൽ പെട്ട എല്ലാ കളികളിലും ഇവർ പരസ്പരം മത്സരിച്ച് ജയിക്കാൻ വേണ്ടി പോരാടുകയാണ്. എന്തിനാണെന്ന് ചോദിച്ചാൽ ജയിക്കുന്ന ഗ്രാമത്തിനായിരിക്കും അവിടെയുള്ള ഒരേയൊരു ശിവ ക്ഷേത്രത്തിലേ ഉത്സവം നടത്താനുള്ള അവകാശം...അതിനു വേണ്ടി ദീപം തെളിയിക്കുന്നത് ആ നാട്ടിലേ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയും....ഈ മൂന്ന് ഗ്രാമത്തിനുംകൂടേ നാലേ നാല് കോമൺ ഫാക്ടർസ് മാത്രമേ ഉള്ളു.....ഒരു ക്ഷേത്രം ഒരു മല ഒരു കോളേജ് പിന്നേ സുന്ദരികളായ സ്ത്രീകളും..... നമ്മളേ അങ്ങോട്ടേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ചാടി കേറി ഒക്കെ പറഞ്ഞത്തന്നെ ഇതിൽ അവസാനം പറഞ്ഞ കാര്യത്തിനാണ്.... യെസ് സുന്ദരികളായ സ്ത്രീകൾ..... എന്റെ പൊന്ന് അളിയന്മാരേ അവിടുത്തെ പെണ്ണുങ്ങളെ നിങ്ങൾ ഒന്ന് കാണണം കണ്ടിട്ട് എന്റെ കണ്ണ് വരേ തള്ളി പോയി....അമ്മാതിരി ഐറ്റംസ്...."

രാഹുൽ എന്തോ വലിയ കാര്യം പറഞ്ഞത് പോലേ പറഞ്ഞു നിർത്തി....

"എടാ നായേ പെണ്ണുങ്ങളെ വായി നോക്കാൻ ആണോടാ നീ ഇത്ര ദൂരം യാത്ര ചെയ്ത് അങ്ങോട്ട് പോവുന്നേ.... നീ എന്താ പൊട്ടനാണോ.എന്റെ പൊന്ന് രാഹുലേ നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നട.... 😤😐"

സത്യംപറഞ്ഞാൽ എനിക്കും വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ പോവാൻ നല്ല ആഗ്രഹമുണ്ട്.പക്ഷേ അത് ഇവർ അറിയരുത്... അതിനാൽ എനിക്ക് ഇവിടേ അഭിനയിച്ചേ മതിയാവു...

രാഹുൽ: "നീ ഈ പറഞ്ഞതിനൊക്കെ എന്നോട് ക്ഷമ ചോദിക്കും...അവിടേ ഒന്ന് എത്തട്ടെ..."

ഞാൻ: "ഓ പിന്നേ കോപ്പാണ്... നോക്കി ഇരുന്നോ...."

ഞാൻ ഫോണിൽ മെസ്സേജ് അയക്കുന്ന തിരക്കിൽ പറഞ്ഞു...

കറക്റ്റ് സമയത്ത് തന്നെ കയ്യിൽ നിന്നും ഫോൺ താഴോട്ട് വീണു...

എടുക്കാനായി കുനിഞ്ഞപ്പോഴേക്കും സച്ചിൻ അതെടുത്തു കഴിഞ്ഞിരുന്നു....

സച്ചിൻ:-"നീ ആരോടാണെടാ ഇത്ര കാര്യായിട്ട് മെസ്സേജ് അയക്കുന്നേ കൃതിക വല്ലോം ആണോ..."

അതും പറഞ്ഞ് അവൻ സ്ക്രീനിലേക്ക് നോക്കി

മൈര് മൂഞ്ചി.... 😐

കുറച്ചു നേരത്തേ എക്സ്പ്രഷൻസിനൊടുവിൽ..

സച്ചിൻ: "നീ എപ്പഴാടാ സാന്ദ്രയേ വളച്ചത്.....?"

സച്ചിൻ അവൻ കണ്ട കാര്യം വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു....

അവന്റെ എക്സ്പ്രഷൻ കണ്ട്

💬 Comments

View all comments