Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]
എങ്ങനെ സാധിക്കുന്നട.... 😤😐"
സത്യംപറഞ്ഞാൽ എനിക്കും വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ പോവാൻ നല്ല ആഗ്രഹമുണ്ട്.പക്ഷേ അത് ഇവർ അറിയരുത്... അതിനാൽ എനിക്ക് ഇവിടേ അഭിനയിച്ചേ മതിയാവു...
രാഹുൽ: "നീ ഈ പറഞ്ഞതിനൊക്കെ എന്നോട് ക്ഷമ ചോദിക്കും...അവിടേ ഒന്ന് എത്തട്ടെ..."
ഞാൻ: "ഓ പിന്നേ കോപ്പാണ്... നോക്കി ഇരുന്നോ...."
ഞാൻ ഫോണിൽ മെസ്സേജ് അയക്കുന്ന തിരക്കിൽ പറഞ്ഞു...
കറക്റ്റ് സമയത്ത് തന്നെ കയ്യിൽ നിന്നും ഫോൺ താഴോട്ട് വീണു...
എടുക്കാനായി കുനിഞ്ഞപ്പോഴേക്കും സച്ചിൻ അതെടുത്തു കഴിഞ്ഞിരുന്നു....
സച്ചിൻ:-"നീ ആരോടാണെടാ ഇത്ര കാര്യായിട്ട് മെസ്സേജ് അയക്കുന്നേ കൃതിക വല്ലോം ആണോ..."
അതും പറഞ്ഞ് അവൻ സ്ക്രീനിലേക്ക് നോക്കി
മൈര് മൂഞ്ചി.... 😐
കുറച്ചു നേരത്തേ എക്സ്പ്രഷൻസിനൊടുവിൽ..
സച്ചിൻ: "നീ എപ്പഴാടാ സാന്ദ്രയേ വളച്ചത്.....?"
സച്ചിൻ അവൻ കണ്ട കാര്യം വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു....
അവന്റെ എക്സ്പ്രഷൻ കണ്ട് ആകേ കിളി പോയി നിൽക്കുകയാണ് ഞാനും രാഹുലും..
രാഹുൽ:"സാന്ദ്രയോ ഇവനോ..., നിനക്ക് ആള് വല്ലോം മാറിയതാവും... കൃതിക ഉള്ളപ്പോ പിന്നെന്തിനാ സാന്ദ്ര..."
സച്ചിൻ:-"എന്നാൽ കണ്ണ് തുറന്ന് നോക്ക് മൈരേ... ഇതിൽ എഴുതിയത്..."
അതും പറഞ്ഞുകൊണ്ടവൻ സ്ക്രീൻ നേരേ അവന്റെ മുന്നിലേക്ക് തിരിച്ചു..
രാഹുൽ:-"നീ എന്താ എന്നോട് പറയാതെ പോയേ...എനിക്ക് നിന്നേ കാണണം.."
രാഹുൽ അതിൽ എഴുതിയത് കുറച്ചുറക്കെ വായിച്ചു കേൾപ്പിച്ചു...
"നീ എപ്പഴാടാ ഇവളേ വളച്ചത്..."
ശേഷം അവൻ ഇരുന്ന ഇരുപ്പിൽനിന്നും എണീച്ചുകൊണ്ട് ചോദിച്ചു...
എന്തേലും നുണ പറഞ്ഞ് ഒഴിവാക്കാൻ നോക്കാം എന്ന് വിചാരിച്ചതാ..
എന്നാൽ അപ്പോഴേക്കും രാഹുലിന്റെയും സച്ചിന്റെയും പിടി എന്റെ ഷർട്ടിന്റെ കോളറിൽ വീണിരുന്നു..
മൈര്
💬 Comments
View all comments