0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

തങ്ങി നിൽക്കുന്ന, എന്നാൽ കൂർപ്പുള്ള ആ കണ്ണുകൾ നേരെ എന്റെ മുഖത്തേക്ക് തറച്ചു.

ഞാൻ കൈ എടുക്കാതെ, അവളുടെ മാറിലൂടെ കൈ ഓടിക്കുന്നത് അവൾ ഉറ്റുനോക്കി കിടക്കുകയാണ്......

പുല്ല് കൈത്തരിപ്പ് കുറച്ചു കൂടി പോയി...

"സോറി...ടി ഷർട്ടിനു മുകളിൽ പൊന്തി നിൽക്കുന്നത് കണ്ടപ്പോൾ വല്ല പ്രാണിയോ മറ്റോ അകത്തുണ്ടോ എന്ന് സംശയിച്ചു പോയി.... അതാ ഞാൻ.. 🙂"

എന്റെ നുണ പറയാനുള്ള കഴിവിനെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

അവൾ എന്റെ മറുപടിയും കേട്ട് കണ്ണ് തുറന്ന് അതേ കിടപ്പ് തുടരുകയാണ്...

ഇനി കണ്ണ് തുറന്നിട്ട്‌ ഉറങ്ങുകയാവുമോ...

ഏയ് ആവാൻ ചാൻസില്ല ആണെങ്കിൽ കൃഷ്ണമണി ഒക്കെ അനങ്ങുന്നുണ്ട്...

ചിലപ്പോൾ ശക്തി ആവഹിക്കുകയായിരിക്കും കരണകുറ്റി നോക്കി ഒന്ന്‌ പൊട്ടിക്കാൻ.... 😐

പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട്, അവളുടെ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കി!

​എന്നെ തന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു.

എന്റെ മുഖം അവളുടെ ആ മൃദുവായ മാറിടത്തിനിടയിലേക്ക് കൂടുതൽ ആഴത്തിൽ പതിഞ്ഞു.

​ശ്വാസം മുട്ടിക്കുന്ന ആലിംഗനം ആയിരുന്നില്ല അത്... മറിച്ച്, എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം...

ഒരു കൊച്ചു കുട്ടിയെ അമ്മ മാറോടണയ്ക്കുന്നത് പോലെ അവൾ എന്നെ ചേർത്തുപിടിച്ചു.

​ആ മുറുക്കത്തിൽ... അവളുടെ ആ ഹൃദയമിടിപ്പിൽ...

എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു, അവൾക്ക് എന്നോടുള്ള സ്നേഹം.

​കാമം ആയിരുന്നില്ല അവിടെ, മറിച്ച് എന്നെ പൊതിഞ്ഞു പിടിക്കാനുള്ള ഒരു കരുതൽ.

"നീ പേടിക്കണ്ട, ഞാൻ കൂടെയുണ്ട്" എന്ന് ആ മൗനം എന്നോട് പറയുന്നതുപോലെ.

​ആ നിമിഷം...

മനസ്സിലുണ്ടായിരുന്ന കള്ളത്തരങ്ങളും, ശരീരം തന്ന ആവേശവും എല്ലാം എങ്ങോ മാഞ്ഞുപോയി.

💬 Comments

View all comments