Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
കാറ്റ്, ഗ്രൗണ്ടിലെ പൊടിയും മണ്ണും വാരിക്കൊണ്ട് ഞങ്ങൾക്ക് നേരെ വീശിയടിച്ചു!
കണ്ണുതുറക്കാൻ പറ്റാത്ത വിധം ശക്തമായ കാറ്റ്...
ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ കണ്ടത്, ആ കാറ്റ് വരുന്നത് രാഹുലിനെ നോക്കി നിന്ന ആ പെൺകുട്ടിയിൽ നിന്നാണെന്നാണ്...
അവളുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ട്. കൈകൾ നീട്ടി അവൾ ആ കാറ്റിനെ നിയന്ത്രിക്കുകയാണ്...
അത് കണ്ടതും ഫൈസൽ ഞെട്ടി. അവൻ തന്റെ കൈ താഴ്ത്തി, എല്ലാം നിർത്തി. കാറ്റും അതോടെ ശമിച്ചു.
അപ്പോഴേക്കും മറ്റേയാൾ, അതായത് സച്ചിനെ നോക്കി ചിരിച്ച ആ സുന്ദരി ഓടി സച്ചിന്റെ അടുത്തെത്തിയിരുന്നു.
അവൾ അവന്റെ ചോരയൊലിക്കുന്ന കൈകളിൽ മുറുക്കെ പിടിച്ചു. അവളുടെ മുഖത്ത് സങ്കടമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
സച്ചിന്റെ കയ്യിൽ നിന്നും ഒഴുകുന്ന ചോര തടയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് തിരിഞ്ഞു...
ആ തിരിയലിൽ അവളുടെ മുടിയിഴകൾ വായുവിൽ പാറിപ്പറന്നു. അവളുടെ നോട്ടം നേരെ ചെന്ന് തറച്ചത് ഫൈസലിന്റെ മുഖത്തായിരുന്നു.
ആ നോട്ടം കണ്ടപ്പോൾ എനിക്ക് പോലും ഉള്ളിലൊന്ന് ആളിക്കത്തി. അത്രയ്ക്കും വന്യമായിരുന്നു അത്.
അവളുടെ കണ്ണുകൾക്ക് ചുറ്റും ഞരമ്പുകൾ തെളിഞ്ഞു... കൃഷ്ണമണികളുടെ നിറം സാവധാനം മാറി വരുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.
അതൊരു സാധാരണ മാറ്റമായിരുന്നില്ല... എന്തോ വലിയൊരു വിപത്ത് വരുന്നു എന്നതിന്റെ സൂചനയായിരുന്നു അത്. അവളുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങിയതും ഞങ്ങളുടെ എല്ലാവരുടെയും കണ്ണിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി..
ഇത് കൈവിട്ടുപോകുമെന്ന് മനസ്സിലായതും നിധി പെട്ടെന്ന് ഇടപെട്ടു.
"ആവണി ചേച്ചി... മതി... നിർത്ത്..."
നിധിയുടെ ശബ്ദത്തിൽ ഒരു അപേക്ഷയും ഒപ്പം ഗൗരവവും ഉണ്ടായിരുന്നു.
'ആവണി' എന്ന ആ പേര് ഞാൻ മനസ്സിൽ കുറിച്ചിട്ടു. സച്ചിനെ നോക്കി നാണിച്ച പെണ്ണിന്റെ പേര് ആവണി എന്നാണല്ലേ... കൊള്ളാം.
നിധി പറഞ്ഞത് കേട്ടതും അവൾ ഒന്ന് നിന്നു. എങ്കിലും അടങ്ങാത്ത ദേഷ്യത്തോടെ അവൾ ഫൈസലിനെ ഒന്നുകൂടി രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ അവനെ ഭസ്മമാക്കാനുള്ള കനലുണ്ടായിരുന്നു.
പിന്നീട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു... ഒരു ദീർഘശ്വാസമെടുത്തു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ സാവധാനം കണ്ണുകൾ തുറന്നു.
അപ്പോൾ ആ കണ്ണുകൾ
💬 Comments
View all comments