0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

പഴയതുപോലെ ശാന്തമായിരുന്നു... ആ ഭയാനകമായ നിറം മാഞ്ഞ്, സാധാരണ നിലയിലേക്ക് അവ തിരികെ വന്നിരുന്നു....

കണ്മുന്നിൽ മിന്നിമറഞ്ഞ ഈ മായാജാലങ്ങൾ കണ്ട് ശരിക്കും ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഞങ്ങൾ...

സച്ചിന്റെ കയ്യിൽ നിന്നും ഒഴുകുന്ന ചോരയും, പെട്ടെന്ന് അടങ്ങിയ കാറ്റും, ആവണിയുടെ മാറിയ കണ്ണുകളും... എല്ലാം കൂടി തലച്ചോറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

​എനിക്ക് ഒരു കാര്യം ഉറപ്പായി...

നിധിയെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ വന്നവരെല്ലാം 'വേറെ ലീഗ്' ആണ്.

​നിധിക്കും ആമിക്കും കാര്യങ്ങളെക്കുറിച്ച് അറിവുണ്ട്, ഞങ്ങളെ നയിക്കുന്നുണ്ട്... ശരിയാണ്.

പക്ഷേ ഇവർ അങ്ങനെയല്ല. പ്രകൃതിയെ വരെ നിയന്ത്രിക്കാൻ പോന്ന ശക്തി ഇവരുടെ കൈവശമുണ്ട്.

​ഉണങ്ങിയ മുറിവ് വീണ്ടും ഉണ്ടാക്കുന്നു... കൊടുങ്കാറ്റിനെ വിരൽത്തുമ്പിൽ നിർത്തുന്നു... നോട്ടം കൊണ്ട് ഭയപ്പെടുത്തുന്നു...

ഇവർ നിസ്സാരക്കാരല്ല.

​ഇതൊന്നും ഇവിടംക്കൊണ്ട് അവസാനിക്കും എന്നെനിക്ക് തോന്നുന്നില്ല... വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ ചെറിയൊരു ഇളംകാറ്റ് മാത്രമാണ് ഇപ്പോൾ വീശിയതെന്ന് എന്റെ മനസ്സ് മന്ത്രിച്ചു...

എനിക്ക് കുറച്ചെങ്കിലും സമാധാനം കിട്ടിയത് ആ ഒരു കാര്യം ഓർത്തപ്പോഴാണ്.

​കൂടെ വന്ന ആ രണ്ട് പെൺകുട്ടികളും... ആവണിയും ആ കാറ്റുപോലെ വന്നവളും...

അവർ സച്ചിന്റെയും രാഹുലിന്റെയും ഒപ്പം നിൽക്കും.

​അതൊരു ചെറിയ കാര്യമല്ല. അവരുടെ നോട്ടത്തിലും പ്രവർത്തിയിലും അതുണ്ട്.

അവർക്ക് ഇവന്മാരോടുള്ള ഇഷ്ടം വെറും ഇഷ്ടമല്ല, അതൊരു സംരക്ഷണമാണ് എന്ന് എനിക്ക് മനസ്സിലായി.

​ശത്രുപക്ഷത്ത് നിൽക്കുന്നവർ എത്ര വലിയ കൊമ്പന്മാരായാലും, തിരിച്ചടിക്കാൻ ഞങ്ങളുടെ കൂടെയും ഉണ്ട്... ഈ രണ്ട് 'അമിട്ടുകൾ'!

"ഫൈസലേ വാ പോവാം.. "

അർജുൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...

പോകുന്നതിന് മുൻപ് ഫൈസൽ ഞങ്ങളെ എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി. 'തീർന്നിട്ടില്ല...' എന്നൊരു മുന്നറിയിപ്പ് ആ നോട്ടത്തിലുണ്ടായിരുന്നു.

​അവർ കണ്ണിൽ നിന്നും മറഞ്ഞതും, കൂടെ വന്ന ആ രണ്ട് പെൺകുട്ടികൾ നേരെ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് തിരിഞ്ഞു.

​"സച്ചിൻ..."

​ആവണി ഒന്ന് വിളിച്ചതേയുള്ളൂ... അതുവരെ വലിയ വായിൽ തെറിവിളിച്ചു നിന്നവൻ, അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളുടെ പിന്നാലെ കുറച്ചു മാറി നിന്ന് സംസാരിക്കാനായി പോയി.

അത് കണ്ട് ഞാൻ വാ പൊളിച്ചുപോയി. ഇവനെങ്ങാനാ ഇത്ര പെട്ടെന്ന് മെരുങ്ങിയത്?

​ഇതുകണ്ട്, തനിക്കും

💬 Comments

View all comments