0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

"വൗ.... "

ചെറുപ്പം മുതലേ ഫാന്റസി,സൂപ്പർ ഹീറോ സിനിമകളുടെ ആരാധികയായ കൃതികക്ക് ഇതെല്ലാം അവൾ വിചാരിക്കുന്നതിലും അപ്പുറമായിരുന്നു...

തികട്ടി വന്ന സന്തോഷവും എക്സൈറ്റ്മെന്റും അവൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല...

"ദേവാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... "

കൃതിക പെട്ടെന്ന് എന്നോട് പറഞ്ഞു..

"മ്മ്... പറ"

ഞാൻ അവളോടായി പറഞ്ഞു...

"ഇപ്പോഴല്ല നീ രാത്രി കഴിഞ്ഞ് റോസിന്റെ വീട്ടിലേക്ക് വാ അപ്പോൾ പറയാം.."

അതും പറഞ്ഞതും അവൾ കുടു കൂടെ ചിരിക്കാൻ തുടങ്ങി

എന്നാൽ ആ ചിരി കേട്ടതും ആമിയുടെയും നിധിയുടെയും ചിരി അസ്തമിക്കുകയും ചെയ്തു...

എന്തെങ്കിലും മറുപടി പറയുന്നതിനും മുന്പേ എന്റെ വയറിനിട്ട് ഒരു നുള്ള് കിട്ടിയിരുന്നു..

തല ചെരിച്ചു നോക്കിയപ്പോൾ കാണുന്നത് കണ്ണ് കൂർപ്പിച്ചു എന്നേ നോക്കിയിരിക്കുന്ന ആമിയെയാണ്...

വായ തുറന്നാലും പ്രശ്നം വായ തുറന്നില്ലെങ്കിലും പ്രശ്നം.

ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സംസാരിക്കാൻ പോയ കമിതാക്കൾ തിരിച്ചു വന്നത്..

സ്വാഭാവികമായും എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി.താൽക്കാലത്തേക്ക് രക്ഷപെട്ടെങ്കിലും ആമിയെയും നിധിയേയും എങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു എന്റെ മനസ്സ് മുഴുവൻ.

എന്നിരുന്നാലും ആരും സ്വന്തമാക്കാൻ കൊതിക്കുന്ന രണ്ട് മാദക തിടമ്പുകൾ എന്റേത് മാത്രമാണ് എന്ന് ബോധ്യമായപ്പോൾ മുഖത്ത് അറിയാതെയാണെങ്കിലും ഒരു ചിരി വിരിഞ്ഞു വന്നു..

'ഈശ്വര ഈ സുഖങ്ങൾ ഒന്നും പൂർത്തിയാക്കാൻ സാധിക്കാതെ എന്നേ ഇനിയും മരിക്കാൻ വിടരുതേ'ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു...

"സോറി... വെറുതെ സംസാരിക്കാൻ എന്ന് പറഞ്ഞാണ് അവർ ഞങ്ങളെ കൂടെക്കൂട്ടിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ കൈവിട്ടുപോകുമെന്ന് സത്യമായിട്ടും ഞങ്ങൾ കരുതിയില്ല..."

​കുറ്റബോധം നിറഞ്ഞ മുഖത്തോടെ ആവണി പറഞ്ഞു നിർത്തി.

​അത് കേട്ടതും നിധി ആമിയുടെ കയ്യിൽ പിടിച്ചു, എന്നിട്ട് ആവണിയോടായി പറഞ്ഞു

​"ചേച്ചിക്കറിയാവുന്നതല്ലേ കാര്യങ്ങൾ... പണ്ട് നമ്മുടെ കൂടെ നടന്നവരല്ല അവർ ഇപ്പോൾ. ആകെ മാറിയിരിക്കുന്നു... ഇനിയെങ്കിലും അവരോട് പറയണം, വെറുതെ ഞങ്ങളുടെ പിന്നാലെ നടന്ന്

💬 Comments

View all comments