0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

കാറ്റ് രാഹുലിനെ ഉന്തിത്തള്ളി അവളുടെ അടുത്തേക്ക് നീക്കി. സ്വന്തം കാലുകൾ നിയന്ത്രിക്കാൻ പറ്റാതെ അവൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നു. ഗതിയില്ലാതെ അവൻ അവളുടെ കൂടെ സംസാരിക്കാൻ മാറിപ്പോയി

​ഇപ്പോൾ ഗ്രൗണ്ടിന്റെ രണ്ട് മൂലയിലായി അവർ നാല് പേരും സംസാരത്തിലാണ്.

​ഇതെല്ലാം കണ്ട് കിളി പോയ അവസ്ഥയിൽ ഞാനും റോസും കൃതികയും ആ പടികളിൽത്തന്നെ ഇരുന്നു. തലയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന കിളികളെ എണ്ണാൻ പോലും പറ്റാത്ത അവസ്ഥ.

​ഞങ്ങളുടെ കിളി പോയ മുഖം കണ്ടിട്ടാവണം, നിധി പതുക്കെ പറഞ്ഞു തുടങ്ങി.

​"നിങ്ങൾ കരുതുന്ന പോലെയല്ല... അവരുടെ കൈയിലുള്ള ആ മോതിരങ്ങൾ... അതൊരു ശാപമാണ്, ഒപ്പം വലിയൊരു ശക്തിയും..."

​"അർജുൻ... അവന് ഒരു ആനയുടെ ശക്തിയാണ്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അമാനുഷികമായ കായികബലം."

​"പിന്നെ ഫൈസൽ... അവൻ ചെയ്യുന്നത് നിങ്ങൾ കണ്ടല്ലോ. ശരീരത്തിൽ പണ്ട് എപ്പോഴോ ഉണ്ടായ, ഉണങ്ങിപ്പോയ ചെറിയൊരു മുട്ടുസൂചി കൊണ്ടുള്ള പാട് മതി അവന്... അതിനെ പഴയതിനേക്കാൾ വലിയൊരു മുറിവാക്കി മാറ്റാനും, ആ മുറിവിന്റെ വേദന അതിന്റെ പൂർണ്ണതയിൽ തിരിച്ചു നൽകാനും അവന് സാധിക്കും. ചോര വാർന്നു കൊല്ലാൻ അവന് പുതിയൊരു മുറിവുണ്ടാക്കേണ്ട കാര്യം പോലുമില്ല."

​രാഹുലിന്റെ കൂടെ നിൽക്കുന്നവളെ നോക്കി അവൾ തുടർന്നു.

​"ദിയ... പഞ്ചഭൂതങ്ങളിൽ ഒന്നായ വായുവിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അവൾക്കുള്ളത്. കൊടുങ്കാറ്റിനെപ്പോലും അവൾക്ക് വിരൽത്തുമ്പിൽ നിർത്താം."

​അവസാനം അവൾ സച്ചിന്റെ കൂടെ നിൽക്കുന്ന ആവണിയിലേക്ക് നോക്കി.

​"പിന്നെ ആവണി ചേച്ചി... കൂട്ടത്തിൽ ഏറ്റവും അപകടകാരി ചിലപ്പോൾ ചേച്ചിയായിരിക്കും. നമ്മുടെ കാഴ്ചയെ മാനിപ്പുലേറ്റ് ചെയ്യാനുള്ള കഴിവ് ചേച്ചിക്കുണ്ട്. ഇല്ലാത്തത് ഉള്ളതായും, ഉള്ളത് ഇല്ലാത്തതായും ചേച്ചി തോന്നിപ്പിക്കും... കണ്മുന്നിൽ നരകം കാണിച്ചു തന്ന്, മാനസികമായി തകർത്ത് നരകയാതന അനുഭവിപ്പിക്കാൻ ചേച്ചിക്ക് കഴിയും..."

​എല്ലാം ഒരു മരവിപ്പോടെയും ആകാംഷയോടെയും കേട്ട് നില്കുമ്പോഴാണ് കൃതികയുടെ ശബ്ദം ഞാൻ കേട്ടത്...

💬 Comments

View all comments