Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
വിരൽത്തുമ്പിൽ നിർത്തുന്നു... നോട്ടം കൊണ്ട് ഭയപ്പെടുത്തുന്നു...
ഇവർ നിസ്സാരക്കാരല്ല.
ഇതൊന്നും ഇവിടംക്കൊണ്ട് അവസാനിക്കും എന്നെനിക്ക് തോന്നുന്നില്ല... വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ ചെറിയൊരു ഇളംകാറ്റ് മാത്രമാണ് ഇപ്പോൾ വീശിയതെന്ന് എന്റെ മനസ്സ് മന്ത്രിച്ചു...
എനിക്ക് കുറച്ചെങ്കിലും സമാധാനം കിട്ടിയത് ആ ഒരു കാര്യം ഓർത്തപ്പോഴാണ്.
കൂടെ വന്ന ആ രണ്ട് പെൺകുട്ടികളും... ആവണിയും ആ കാറ്റുപോലെ വന്നവളും...
അവർ സച്ചിന്റെയും രാഹുലിന്റെയും ഒപ്പം നിൽക്കും.
അതൊരു ചെറിയ കാര്യമല്ല. അവരുടെ നോട്ടത്തിലും പ്രവർത്തിയിലും അതുണ്ട്.
അവർക്ക് ഇവന്മാരോടുള്ള ഇഷ്ടം വെറും ഇഷ്ടമല്ല, അതൊരു സംരക്ഷണമാണ് എന്ന് എനിക്ക് മനസ്സിലായി.
ശത്രുപക്ഷത്ത് നിൽക്കുന്നവർ എത്ര വലിയ കൊമ്പന്മാരായാലും, തിരിച്ചടിക്കാൻ ഞങ്ങളുടെ കൂടെയും ഉണ്ട്... ഈ രണ്ട് 'അമിട്ടുകൾ'!
"ഫൈസലേ വാ പോവാം.. "
അർജുൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...
പോകുന്നതിന് മുൻപ് ഫൈസൽ ഞങ്ങളെ എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി. 'തീർന്നിട്ടില്ല...' എന്നൊരു മുന്നറിയിപ്പ് ആ നോട്ടത്തിലുണ്ടായിരുന്നു.
അവർ കണ്ണിൽ നിന്നും മറഞ്ഞതും, കൂടെ വന്ന ആ രണ്ട് പെൺകുട്ടികൾ നേരെ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് തിരിഞ്ഞു.
"സച്ചിൻ..."
ആവണി ഒന്ന് വിളിച്ചതേയുള്ളൂ... അതുവരെ വലിയ വായിൽ തെറിവിളിച്ചു നിന്നവൻ, അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളുടെ പിന്നാലെ കുറച്ചു മാറി നിന്ന് സംസാരിക്കാനായി പോയി.
അത് കണ്ട് ഞാൻ വാ പൊളിച്ചുപോയി. ഇവനെങ്ങാനാ ഇത്ര പെട്ടെന്ന് മെരുങ്ങിയത്?
ഇതുകണ്ട്, തനിക്കും സംസാരിക്കണം എന്ന അർത്ഥത്തിൽ 'കാറ്റുകൊണ്ട് അമ്മാനമാടിയവൾ' രാഹുലിനെ ഒന്ന് നോക്കി.
പക്ഷേ രാഹുൽ... അവൻ ഇതൊന്നും കാണാത്ത മട്ടിൽ, ആകാശത്തെ പറവകളെയും മരത്തിലെ ഇലകളെയും നോക്കി നിൽക്കുകയാണ്.
പൊട്ടൻ കളിക്കുന്നതിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.
അവന്റെ ആ നിൽപ്പ് കണ്ട് അവൾക്കൊരു കള്ളച്ചിരി വന്നു. അവൾ കൈ ഒന്ന് അനക്കി...
അടുത്ത നിമിഷം, എവിടെ നിന്നോ വന്ന ഒരു
💬 Comments
View all comments