Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
മുഴുവൻ കാറിലും, ബാക്കിയുള്ളവർ മറ്റേ ബൈക്കിലുമായി യാത്ര തിരിച്ചു.
നേരെ വിട്ടത് നിധിയുടെ വീട്ടിലേക്കാണ്.
അങ്കിളും ആന്റിയും ഇല്ലാത്തതുകൊണ്ട് ആ വീട് ഇപ്പോൾ ഞങ്ങളുടെ ഔദ്യോഗിക താവളമായി മാറിയിരിക്കുകയാണ്. എന്ത് ചർച്ച ചെയ്യാനും, സമാധാനമായി ഇരിക്കാനും പറ്റിയ ഒരേയൊരു സ്ഥലം.
പോകുന്ന വഴിക്ക്, വയറിനും മനസ്സിനും ആശ്വാസം പകരാൻ അത്യാവശ്യം ഭക്ഷണവും വേണ്ട സാധനങ്ങളും വാങ്ങാൻ തീരുമാനിച്ചു.
കാരണം, വരാൻ പോകുന്ന ചർച്ചകൾക്ക് നല്ല ഊർജ്ജം വേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എന്റെയും സച്ചിന്റെയും രാഹുലിന്റെയും കയ്യിൽ നയാ പൈസ ഇല്ലാത്തതുകൊണ്ടും ബാക്കിയുള്ളവരുടെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ പൈസ ഉള്ളതുക്കൊണ്ടും ആലോചിച്ച് നിന്നില്ലാ
രണ്ട് ഫുൾ മന്തിയും കുറച്ച് കുപ്പി ബിയറും അങ്ങോട്ട് വാങ്ങി..!
വീട്ടിലെത്തിയതും കാര്യങ്ങളുടെ കടിഞ്ഞാൺ പെൺപട ഏറ്റെടുത്തു.
അടുക്കളയും ഹാളുമൊക്കെ അവരുടെ കണ്ട്രോളിലായി.
ആമി നിധിയോട് പൂർണ്ണമായി മിണ്ടിത്തുടങ്ങിയിട്ടില്ലെങ്കിലും, പഴയത് പോലെ മുഖം തിരിച്ച് നടക്കുന്നില്ല. അവഗണന മാറ്റി, ഒരു വെടിനിർത്തൽ പ്രഖ്യാപിച്ച മട്ടുണ്ട് രണ്ടുപേരും.
ഈ തക്കം നോക്കി ഞാൻ സച്ചിനെയും രാഹുലിനെയും വിളിച്ചിരുത്തി. ചെറിയ പരിഭവങ്ങളും തെറിവിളികളുമായി ഞങ്ങളുടെ ഇടയിലെ മഞ്ഞുരുകി, കാര്യങ്ങളെല്ലാം സംസാരിച്ച് സോൾവാക്കി.
അങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് ആവണിയെയും ദിയയെയും എവിടെ വെച്ച് കിട്ടി എന്ന സത്യം അവർ പറഞ്ഞത്. എന്നെ കൂട്ടാതെ അവന്മാർ പോയ ആ ക്രിക്കറ്റ് മാച്ച്! അവിടെ വെച്ചാണ് അവരുമായി കമ്പനിയായതെന്ന്.
അത് കേട്ടതും എന്റെ തലയിൽ ഒരു മിന്നൽ വെളിച്ചം പോലെ ആ സംശയം ഉദിച്ചു.
നിധി നേരത്തെ പറഞ്ഞ കാര്യം ഞാൻ ഓർത്തു 'കാഴ്ചയിൽ കൃത്രിമം കാണിക്കാനുള്ള കഴിവ് ആവണിക്കുണ്ട്'.
അങ്ങനെയെങ്കിൽ, ആദ്യത്തെ മാച്ചിൽ ബാറ്റ് ചെയ്യുമ്പോൾ എനിക്കും രാഹുലിനും പന്ത് കാണാൻ പറ്റാതെ വന്നതും, മുന്നിൽ ഒരു ചുഴലി പ്രത്യക്ഷപ്പെട്ടതും സ്വാഭാവികമായിരുന്നില്ല!
കാരണം ഞാനും രാഹുലും ഔട്ടായി ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിയ ശേഷം ആർക്കും അങ്ങനൊരു
💬 Comments
View all comments