Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
പ്രശ്നം ഉണ്ടായിട്ടില്ല...
ഞങ്ങളെ ഔട്ടാക്കി സച്ചിന്റെ കളി കാണാൻ മനപ്പൂർവം ചെയ്തതായിരിക്കും അവൾ...
അമ്പടി..... 😐
ഓരോന്ന് ചിന്തിച്ചു പറഞ്ഞും ഇരിക്കുന്നതിനിടയിൽ ഉള്ളിൽ നിന്നും ആമിയുടെ വിളി വന്നു..
വിശപ്പിന്റെ വിളി സഹിക്കാതെ ഞാൻ ഡൈനിംഗ് ഹാളിലേക്ക് ഓടി.
മേശപ്പുറത്ത് ആവി പറക്കുന്ന കുഴിമന്തി... തൊട്ടടുത്ത് വിയർത്തു തണുത്ത ബിയർ കുപ്പികൾ... സ്വർഗ്ഗം താഴ്ന്നുവന്നതുപോലെ തോന്നി ആ നിമിഷം.
ഞാൻ നോക്കി വെച്ചിരുന്ന നടുക്കത്തെ ചെയറിൽ രാജാവിനെപ്പോലെ പോയി ഇരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, എന്റെ വലതുവശത്ത് നിധിയും ഇടതുവശത്ത് ആമിയും സ്ഥാനം പിടിച്ചു. സുൽത്താന്റെ ഇരുവശത്തും രണ്ട് ഹൂറികൾ ഇരിക്കുന്നത് പോലെ...
കഴിച്ചു തുടങ്ങിയതും സീൻ മാറി.
നിധി അവളുടെ പ്ലേറ്റിലെ മന്തി റൈസും ചിക്കനും മയോണൈസും കൂടി നന്നായി കുഴച്ചുരുട്ടി, വലിയൊരു ഉരുളയാക്കി എന്റെ വായയിലേക്ക് വെച്ചുതന്നു.
"കഴിക്ക് ദേവാ..."
അവളുടെ സ്നേഹം സഹിക്കാം, പക്ഷേ എന്റെ വായയുടെ വലിപ്പം അവൾക്ക് അറിയില്ലെന്ന് തോന്നുന്നു. കഷ്ടപ്പെട്ട് ഞാൻ അത് ചവയ്ക്കുമ്പോഴേക്കും, അവളുടെ പ്ലേറ്റിലെ ഏറ്റവും വലിയ ചിക്കൻ പീസുകൾ കൂടി എന്റെ പ്ലേറ്റിലേക്ക് സ്ഥലം മാറി.
ഇത് കണ്ടതും ആമിയുടെ മുഖം കൊറുവിച്ചു...
ഓഹോ... നീ മാത്രമായിട്ട് സ്കോർ ചെയ്യണ്ട... എന്ന ഭാവത്തിൽ അവളും വലിയൊരു ഉരുളയുമായി എന്റെ വായയിലേക്ക് പാഞ്ഞു വന്നു.
രണ്ടുപേരും കൂടി മാറി മാറി വാരിത്തരാൻ തുടങ്ങിയതോടെ, ചവച്ചിറക്കാൻ പോലും ഗ്യാപ്പില്ലാതെ, കവിളൊക്കെ വീർത്ത് ഒരു തവളയെപ്പോലെ ഞാൻ ഇരുന്നു.
എന്റെ അവസ്ഥ കണ്ട് ആസ്വദിക്കുകയാണ് രണ്ടും.
ഞങ്ങളുടെ ഈ ഭക്ഷണ-പ്രേമ പ്രകടനം കണ്ട് സഹിക്കാൻ വയ്യാതെ, ഒടുക്കത്തെ പുച്ഛം കലർന്ന നോട്ടത്തോടെ സച്ചിനും രാഹുലും ഞങ്ങളെത്തന്നെ നോക്കി ഇരിക്കുകയാണ്.
'ഇവനെ ഇപ്പോൾ വെടിവെച്ച് കൊന്നാൽ, കൊന്നവന് സ്വർഗ്ഗം കിട്ടും...'എന്നൊരു ഭാവം അവരുടെ മുഖത്ത് വ്യക്തം.
ഞങ്ങൾ ചെയ്യുന്നത് കണ്ട് കൊതി തോന്നിയിട്ടാവണം, കൃതിക വേഗം ഒരു
💬 Comments
View all comments