Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
അവരിൽ നിന്ന് മറച്ചുവെച്ചില്ലേ.
പക്ഷേ അവരും കൂടേ എല്ലാതും അറിഞ്ഞപ്പോൾ മനസ്സിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സമാധാനം....
പക്ഷേ എന്റെ നല്ല മനസ്സിൽ തോന്നിയത് പോലേ അവർക്ക് തോന്നണ്ടേ. ഒന്നും പറയാതെ ഇരുന്നതിൽ അവർക്ക് എന്നോട് ഒടുക്കത്തെ ദേഷ്യമുണ്ടെന്ന് അവരുടെ നോട്ടം കണ്ടാൽ അറിയാം...
കാണാത്ത പോലേ നിൽക്കാം... 👀
ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം കൂടി ആയപ്പോൾ തല പെരുക്കുന്നത് പോലെ. ഇനിയും ഈ കോളേജിൽ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.
"ഇനിയും ഇവിടെ നിന്നാൽ തല പുകയും... നമുക്ക് പുറത്തേക്ക് പോയാലോ...?"
ഞാൻ എല്ലാവരോടുമായി ചോദിച്ചു.
ആർക്കും എതിർപ്പില്ലാത്തതുകൊണ്ട് പിന്നെ അവിടെ നിന്നില്ല, എല്ലാവരും കൂടി പുറത്തേക്ക് ഇറങ്ങി.
കൃതികയും കൂടി കൂടെയുള്ളതുകൊണ്ട് റോസ് കാറിലായിരുന്നു വന്നിരുന്നത്. ഞങ്ങളുടെ കയ്യിൽ രണ്ട് ബൈക്കും ഉള്ളതുകൊണ്ട് യാത്രയ്ക്ക് വണ്ടിയൊരു പ്രശ്നമായില്ല...
പക്ഷേ ശരിക്കും പ്രശ്നം ഉണ്ടായത് യാത്രയിലല്ല, എന്റെ ബൈക്കിന്റെ പിൻസീറ്റിന് വേണ്ടിയായിരുന്നു...!
എന്റെ കൂടെ ആര് കയറും?
ആമി കയറാൻ നിധി സമ്മതിക്കില്ല... നിധി കയറാൻ ആമി സമ്മതിക്കില്ല.
പോട്ടെ, ഇനി കൃതികയോ റോസോ കയറിയാലോ? അത് ആമിയും നിധിയും ഒരുമിച്ച് നിന്ന് സമ്മതിക്കില്ല!
അതൊരു വലിയ തർക്കമായി മാറിയപ്പോൾ, അവസാനം വിധിക്ക് കീഴടങ്ങി ഒരു രാജാവിനെപ്പോലെ സിംഗിളായി ഞാൻ ബൈക്കിലും, പെൺപട മുഴുവൻ കാറിലും, ബാക്കിയുള്ളവർ മറ്റേ ബൈക്കിലുമായി യാത്ര തിരിച്ചു.
നേരെ വിട്ടത് നിധിയുടെ വീട്ടിലേക്കാണ്.
അങ്കിളും ആന്റിയും ഇല്ലാത്തതുകൊണ്ട് ആ വീട് ഇപ്പോൾ ഞങ്ങളുടെ ഔദ്യോഗിക താവളമായി മാറിയിരിക്കുകയാണ്. എന്ത് ചർച്ച ചെയ്യാനും, സമാധാനമായി ഇരിക്കാനും പറ്റിയ ഒരേയൊരു സ്ഥലം.
പോകുന്ന
💬 Comments
View all comments