Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട്. ചുണ്ടിൽ അർത്ഥം വെച്ചുള്ള ഒരു വശ്യമായ ചിരി. ഒന്നു നിവർന്നു നിൽക്കാൻ പോലും പാടുപെടുന്നുണ്ട്. വാതിലിന്റെ കട്ടിളയിൽ പിടിച്ചാണ് നിൽപ്പ്.
കണ്ടാൽ തന്നെ അറിയാം... കൊച്ചുകള്ളി നല്ല ഒന്നാന്തരം ഫിറ്റാണെന്ന്..
ഒരു കുപ്പി ബിയറ് കഴിച്ചാൽ മനുഷ്യൻ ഇങ്ങനെയൊക്കെയാവുമോ... 😐
വാതിൽ കുറ്റിയിട്ട ശേഷം, ഒരു ലഹരിപിടിച്ച നടത്തവുമായി അവൾ എന്റെ അരികിലേക്ക് അടുത്തു.
നടത്തത്തിനിടയിൽ, അവളുടെ തലയിലുണ്ടായിരുന്ന ഷാൾ മെല്ലെ അഴിഞ്ഞു താഴേക്ക് വീണു...
അതോട് കൂടി, ചായം പൂശിയ അവളുടെ ആ മനോഹരമായ മുടിയിഴകൾ സ്വതന്ത്രമായി പുറത്തേക്ക് ഒഴുകിപ്പരന്നു. ആ നിമിഷം, സിനിമയിലെ നടിമാരെ പോലും തോൽപ്പിക്കുന്ന അഴകായിരുന്നു അവൾക്ക്. ലഹരി നൽകിയ ആ തിളക്കം അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത നിറച്ചിരുന്നു.
അവൾ കട്ടിലിനരികിലെത്തി...
എന്താ കാര്യമെന്നറിയാതെ ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും, എന്റെ തോളിൽ പിടിച്ച് ബലമായി അവളെന്നെ വീണ്ടും കിടക്കയിലേക്ക് തന്നെ തള്ളിയിട്ടു. ആ പിടിയിൽ നല്ല ശക്തിയുണ്ടായിരുന്നു.
ഞാൻ ഒന്ന് പകച്ചു നോക്കുമ്പോൾ, ചുണ്ടിലൊരു കുസൃതി ചിരിയോടെ അവൾ എന്റെ മുകളിലേക്ക് കയറി കിടന്നു.
അവളുടെ മൃദുവായ ശരീരം എന്നിലേക്ക് അമർന്നു...
അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് വീണു...
അവളിൽ നിന്നും വമിക്കുന്ന ആ ഗന്ധം... ബിയറിന്റെ നേരിയ മണത്തിനൊപ്പം അവളുടെ ശരീരത്തിന്റെ വശ്യമായ സുഗന്ധം കൂടി ചേർന്നപ്പോൾ എന്നെ ശരിക്കും മത്തുപിടിപ്പിക്കുകയായിരുന്നു...
ആ നിമിഷത്തിന്റെ ലഹരി ആസ്വദിച്ചുകൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
വീണ്ടും തുറക്കുമ്പോൾ, എന്നെത്തന്നെ ഉറ്റുനോക്കി കിടക്കുന്ന ആമിയെയാണ് കണ്ടത്.
അവളുടെ കണ്ണുകളിൽ തിളങ്ങുന്നത് പ്രണയമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ, ആ മാസ്മരികതയിൽ ലയിച്ച് കുറച്ചുനേരം ഞാൻ അങ്ങനെ കിടന്നു.
എന്റെ നോട്ടം മെല്ലെ അവളുടെ ചുണ്ടുകളിലേക്ക് വഴുതിവീണു. നേരിയ നനവ് പടർന്ന് അവ തിളങ്ങുന്നുണ്ടായിരുന്നു.
അവിടെ നിന്നും എന്റെ കണ്ണുകൾ താഴേക്ക് സഞ്ചരിച്ചു... മലർന്നു
💬 Comments
View all comments