0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

പിന്നോട്ട് വലിഞ്ഞു.

ആ കാഴ്ച കാണണോ? വേണ്ടയോ?

കണ്ടാൽ ചിലപ്പോൾ സഹിക്കാൻ പറ്റിയെന്ന് വരില്ലെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

​എങ്കിലും ആകാംക്ഷ എന്നെ മുന്നോട്ട് തന്നെ നയിച്ചു. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞാൻ മുന്നിലേക്ക് നടന്നു...

കൂട്ടം കൂടി നിൽക്കുന്നവരുടെ വിടവിലൂടെ ഞാൻ ആ കാഴ്ച കണ്ടു...

ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി.

​ഏതോ ക്രൂരമൃഗം മാന്തിപ്പൊളിച്ചത് പോലെ... വയർ മുഴുവൻ കീറിപ്പറിഞ്ഞിരിക്കുന്നു. കുടലും മറ്റ് ആന്തരികാവയവങ്ങളും പുറത്തേക്ക് ചാടി, മണ്ണിൽ പുരണ്ട് കിടക്കുന്നു.

ശരീരത്തിന്റെ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് കൈകളും കഴുത്തും ഒക്കെ കരിവാളിച്ചത് പോലെ കറുത്തിരുണ്ടു കിടക്കുന്നു...

​പക്ഷേ അത്ഭുതം അതല്ല... ശരീരം ഒട്ടും ജീർണ്ണിച്ചിട്ടില്ല. ആ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ചോരയുടെ പച്ചമണമാണ്. മരിച്ചിട്ട് അധികം നേരമായിട്ടില്ലെന്ന് അത് വിളിച്ചു പറയുന്നു.

എന്നിട്ടും എങ്ങനെ ശരീരം ഇങ്ങനെ കറുത്തു?

​ആ കാഴ്ചയും രക്തത്തിന്റെ ആ മണവും...

വയറ്റിൽ നിന്നും എന്തോ തൊണ്ടക്കുഴിയിലേക്ക് തള്ളിക്കയറി വന്നു.

കയ്യിന്റെ പുറം കൊണ്ട് ഞാൻ വായ അമർത്തിപ്പിടിച്ചു. ഇല്ലെങ്കിൽ അവിടെ വെച്ച് തന്നെ ഞാൻ ഛർദ്ദിച്ചേനെ.

അത്രയും ഭീകരമായിരുന്നു ആ അവസ്ഥ.

​ആ മുഖം എനിക്ക് അപരിചിതമായിരുന്നു. എനിക്കറിയാവുന്ന ആരുമല്ലല്ലോ എന്ന സ്വാർത്ഥമായ ഒരാശ്വാസം ഉള്ളിലൂടെ കടന്നുപോയി.

പക്ഷേ... അവനെ കാത്തിരിക്കുന്ന ഒരമ്മയുണ്ടാകും, അല്ലെങ്കിൽ ഒരു കുടുംബം... അവരുടെ മുഖം ഓർത്തപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി.

ആരുടെയൊക്കെയോ സ്വപ്നമാണ് ഈ മണ്ണിൽ ഇങ്ങനെ ചിതറിക്കിടക്കുന്നത്.

​ഇനിയും അവിടെ നിന്നാൽ തലകറങ്ങി വീഴുമെന്ന് തോന്നിയതുകൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും ഞാൻ പുറത്തേക്ക് ഇറങ്ങി.

​അപ്പോഴാണ് ആമി എന്റെ കൈയിൽ കയറി പിടിച്ചത്.

ആ കാഴ്ച കണ്ട് അവളും ആകെ തളർന്നു പോയിരുന്നു. ഭയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മരവിച്ചത് പോലെ തണുത്തിരിക്കുന്നു...

​"വാ... നമുക്ക് അങ്ങോട്ട് മാറാം..."

​ഒന്നും മിണ്ടാതെ അവളെയും കൂട്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.

അവിടെ മരത്തിന്റെ തണലുള്ള പടികളിൽ ഞങ്ങൾ പോയി ഇരുന്നു.

ആ കാഴ്ച നൽകിയ ഞെട്ടലിൽ നിന്നും ഞങ്ങൾ രണ്ടുപേരും അപ്പോഴും

💬 Comments

View all comments