0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

മുക്തരായിരുന്നില്ല.....

തോളിലേക്ക് ചാരി കിടന്ന അവളുടെ തലയിൽ ഞാൻ പതിയേ തലോടി കൊടുത്തു...

ശൂന്യമായ ആ പടികളിൽ ഇരിക്കുമ്പോൾ, പെട്ടെന്നാണ് എന്റെ കൈപ്പുറത്തേക്ക് തണുത്ത ഒരു തുള്ളി വീണത്...

​ഞാൻ ഞെട്ടി നോക്കുമ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.

​"ഹേയ്... എന്തുപറ്റി? പേടിച്ചുപോയോ...?"

​ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം ചോദിച്ചു.

പക്ഷേ എന്റെ ശബ്ദം കേട്ടതും അവൾ നിയന്ത്രണം വിട്ടപോലെ പൊട്ടിക്കരയാൻ തുടങ്ങി.

അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

​അവളുടെ ആ കരച്ചിലും വിറയലും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി.

ചുറ്റും ആരുമില്ല എന്ന ധൈര്യത്തിൽ, ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു.

​ഞാൻ അവളുടെ മുടിയിൽ തഴുകി.

കുറച്ചുനേരം അങ്ങനെ ഇരുന്നപ്പോൾ അവളുടെ വിറയൽ ഒന്ന് അടങ്ങി.

​"എന്താ ആമി ഇത്...? മരിച്ചു കിടക്കുന്ന ആ പയ്യനെ നിനക്ക് പരിചയമുണ്ടോ...?"

​ഞാൻ പതിയേ ചോദിച്ചു.

​അവൾ മുഖം ഉയർത്താതെ തന്നെ തലയാട്ടി.

"ഇല്ല... പരിചയമില്ല... പക്ഷേ ഞ... ഞാൻ കണ്ടിട്ടുണ്ട്..."

അവളുടെ മറുപടിയിൽ അപ്പോഴും എങ്ങൽ ഉണ്ടായിരുന്നു...

​"അതിനാണോ നീയിങ്ങനെ കിടന്നു കരയുന്നത്...? സാരമില്ല... അതൊക്കെ പോട്ടെ... നീ കരച്ചിൽ നിർത്ത്..."

​ഞാൻ അവളുടെ കണ്ണുനീർ തുടക്കാൻ കൈ ഓങ്ങിയതും, അവൾ പെട്ടെന്ന് തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

​ആ നോട്ടത്തിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു...

​"നിധി... നിധി നിന്നോട് ആ ടൈം ലൂപ്പിന്റെ കാര്യം പറഞ്ഞിരുന്നില്ലേ...?"

​തീർത്തും അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാൻ ചെറുതായൊന്ന് ഞെട്ടി...

നിധി പറഞ്ഞ കാര്യങ്ങൾ ഇവൾ എങ്ങനെ അറിഞ്ഞു?

അപ്പോഴാണ് റോസിനെ കൂട്ടി റൂമിൽ പോയപ്പോൾ താഴേ ആമിയും നിധിയുമായി ഉണ്ടായ വഴക്ക് എന്റെ ഓർമ്മയിലേക്ക് വന്നത്...

അതേ അപ്പോൾ നിധി എന്നോട് എല്ലാം തുറന്നു പറഞ്ഞ കാര്യം ആമിയോട് പറഞ്ഞിട്ടുണ്ടായിരിക്കണം...

അതിനേ ചൊല്ലിയായിരിക്കണം അവർ വഴക്കുണ്ടാക്കിയത്...

ഞാൻ ഒന്നും മിണ്ടാതെ, അവളെത്തന്നെ നോക്കിയിരുന്നു.

​എന്റെ മൗനം സമ്മതമായി എടുത്തുകൊണ്ട്, വീണ്ടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞു...

​"ഞാൻ കരയുന്നത് ആ പയ്യനെ

💬 Comments

View all comments