0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

ശ്രമിച്ചതും, ഒരു മിന്നൽ പോലെ അവളുടെ കൈ എന്റെ ചെവിയിൽ ലാൻഡ് ചെയ്തു

​പണ്ട് യുപി സ്കൂളിലെ കണക്ക് മാഷ് പിടിക്കുന്നത് പോലെ ഒരു പിടുത്തം... ചെവി പറിച്ച് അവൾ എനിക്ക് പാർസൽ തരുമെന്ന് വരേ തോന്നിപ്പോയി.

ഇവള് നഖം ഒന്നും വെട്ടാറില്ലേ... 😤

​"ഇറങ്ങി പോടാ..."

​ചെവിയിൽ പിടിച്ച് വലിച്ച്, കറിവേപ്പില എടുത്തു കളയുന്ന ലാഘവത്തോടെ അവൾ എന്നെ റൂമിന് പുറത്തിട്ടു

എന്നിട്ട് എന്റെ മുഖത്ത് നോക്കി വാതിൽ 'ഠപ്പേ'ന്ന് അടച്ചു കുറ്റിയിട്ടു.

ഭാഗ്യം അത് മുഖത്തിനിട്ട് കിട്ടാഞ്ഞത്... 😐

​ഉള്ളിൽ നടക്കാൻ പോകുന്നന്തെന്ന് അറിയാനുള്ള ആകാംക്ഷ മൂത്ത്, ഞാൻ ഒരു സിഐഡി മോഡിൽ പതുക്കെ ശ്വാസം വിടാതെ വാതിലിൽ ചെവി ചേർത്ത് വെച്ചു.

​പക്ഷേ ചെവി വെച്ചതും അകത്തു നിന്ന് അശരീരി പോലെ അവളുടെ ശബ്ദം വന്നു:

​"ദേവാ... മര്യാദക്ക് അവിടെ നിന്ന് പോക്കോ... ഒളിഞ്ഞു കേൾക്കാനോ ഓട്ടയിലൂടെ നോക്കാനോ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും..."

​ഇവൾക്ക് മൈൻഡ് റീഡിങ് അല്ലാതെ വേറേ വല്ല കഴിവും ഉണ്ടോ ഇനി?

ചെറ്റ... 😤

​പറഞ്ഞത് നിധിയായതുക്കൊണ്ടും അവൾ പറഞ്ഞത് ചെയ്യും എന്നുള്ളതുക്കൊണ്ടും ഞാൻ മാന്യമായി അവിടെ നിന്നും താഴേക്ക് വിട്ടു.

​ഹാളിൽ എത്തിയപ്പോൾ കണ്ട കാഴ്ച...

യുദ്ധക്കളത്തിൽ വീണുകിടക്കുന്ന പടയാളികളെപ്പോലെ സച്ചിനും രാഹുലും തറയിൽ രണ്ട് അറ്റത്തായി കിടക്കുന്നു.

ഈച്ച വന്ന് വായിൽ മുട്ടയിട്ടിട്ടും അനക്കമില്ലാത്ത ബോധംകെട്ട ഉറക്കം.എന്ത് ജന്മങ്ങൾ ആണോ എന്തോ? 😐

​ചുറ്റും നോക്കിയപ്പോൾ കൃതികയെയും റോസിനെയും കാണാനില്ല.

മുറ്റത്തേക്ക് എത്തിനോക്കിയപ്പോൾ കാറും കാണാനില്ല.

നേരമിത്രയായില്ലേ പോയിട്ടുണ്ടാവും...

ഞാൻ നേരേ അവന്മാരുടെ അടുത്തേക്ക് പോയി...

ഈ ജന്മങ്ങൾ എഴുന്നേൽക്കുമെന്ന് തോന്നാത്തതുകൊണ്ട്, ഞാൻ ഒരു ദയയും കാണിച്ചില്ല.

​രണ്ടിന്റെയും ചന്തി നോക്കി നല്ല ആഞ്ഞ് ഓരോ ചവിട്ടു വെച്ചു കൊടുത്തു!

​എന്റെ ചവിട്ട് കിട്ടിയതും,

💬 Comments

View all comments