0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

കറന്റ്‌ അടിച്ച കാക്കയെപ്പോലെ രണ്ടും ഞെട്ടിപ്പിടഞ്ഞ് ചാടി എഴുന്നേറ്റു. ചുറ്റും നോക്കി കിളി പോയ പോലെ നിൽക്കുന്ന അവന്മാരെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി.

​മുഖമൊക്കെ കഴുകി ഞങ്ങൾ മൂന്നുപേരും സിറ്റൗട്ടിൽ വന്നിരുന്നു.

​ശരീരം ഇവിടെ സിറ്റൗട്ടിൽ ആണെങ്കിലും, എന്റെ മനസ്സ് അപ്പോഴും മുകളിലെ ആ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു.

​നിധി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും?

ആമിയെ വിചാരണ ചെയ്യുകയാണോ?

അതോ കീറിയ കുർത്തി കണ്ട് തെളിവെടുപ്പ് നടത്തുകയാണോ?

എന്തിരുന്നാലും എന്റെ മനസ്സ് ശാന്തമാണ്, അതും ആവിശ്വസനീയമാംവിധം..

​കുറച്ചു സമയം കഴിഞ്ഞതും ഞാനൊരു കാൽപ്പെരുമാറ്റം കേട്ടു.

​തല ചരിച്ചു നോക്കിയപ്പോൾ ദേ വരുന്നു നിധിയും ആമിയും.

​നിധിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. ശാന്തം.

പക്ഷേ എന്റെ കണ്ണ് പോയത് ആമിയിലേക്കാണ്.

​അവൾ വേഷം മാറിയിരിക്കുന്നു...

കീറിയ കുർത്തിക്ക് പകരം, നിധിയുടെ എന്ന് തോന്നിക്കുന്ന ഒരു നീല ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.

​മുഖമൊക്കെ കഴുകി ക്ഷീണമൊക്കെ മാറി വരുന്ന ആ വരവ് കണ്ടാൽ തന്നേ നോക്കി നിന്ന് പോകും രണ്ടിനെയും.

"​ആ നിങ്ങടെ പിണക്കം ഒക്കെ മാറിയോ.. "

രാഹുലിന്റെ ചോദ്യം.

​അവൻ ചോദിച്ചതിന്റെ പൊരുൾ എനിക്ക് മനസ്സിലായത് അവരുടെ കൈകളിലേക്ക് എന്റെ നോട്ടം എത്തിയപ്പോഴാണ്.

​ആമിയും നിധിയും പരസ്പരം വിടാതെ, കൈകൾ കോർത്തുപിടിച്ചിരിക്കുകയാണ്!

​ഇന്നലെ വരെ മുഖം കൊടുക്കാതെ പിണങ്ങി നടന്നവർ, ഇപ്പോൾ ഇതാ വിരലുകൾ കോർത്ത് ഒന്നിച്ചു നിൽക്കുന്നു...

ഇത്രയൊക്കെ കാര്യങ്ങൾ മാറി മറിയാൻ എന്താണ് ആ മുറിക്കുള്ളിൽ സംഭവിച്ചത്..

രണ്ടു പേരുടെയും പരസ്പരം നോക്കിയുള്ള കള്ള ചിരി കണ്ടതോടെ അതറിയാനുള്ള ആകാംഷ പിന്നേയും കൂടി...

തുടരും...

ഇഷ്ട്ടമായെങ്കിൽ കഴിഞ്ഞ പാർട്ടിന് കിട്ടയപോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

അങ്ങനെയാണെങ്കിൽ Xmas ന് ഒരു ചെറിയ പാർട്ട്‌ കൂടേ തരാൻ നോക്കാം ❤️

💬 Comments

View all comments