Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ലാതെ നിൽക്കുകയാണ്.... കുറ്റബോധമോ പേടിയോ, എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.
ഞാൻ അവരേ നോക്കി നിൽക്കേ തന്നേ അവർ എല്ലാവരും പടികൾ ഇറങ്ങി വന്നു...
കുറച്ചു നേരം ഞങ്ങൾ എല്ലാവർക്കുമിടയിലും മൗനം മാത്രമായിരുന്നു ഉണ്ടായിരുന്നത്...
വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആമിയുടെ തേങ്ങലും പിന്നേ കൃതികയുടെ 'ഇവിടേ എന്ത് മൈരാ നടക്കുന്നേ ' എന്ന രീതിയിലുള്ള നോട്ടവുമായിരുന്നു...
എന്റെ മനസ്സ് ആകെ സംഘർഷഭരിതമായി.
എന്ത് ചെയ്യും? ഇവരോടെല്ലാം സത്യം തുറന്നു പറഞ്ഞാലോ?
പറഞ്ഞാൽ തന്നെ യുക്തിക്ക് നിരക്കാത്ത ഈ കാര്യങ്ങൾ ഇവരാരെങ്കിലും വിശ്വസിക്കുമോ?
ഇല്ല... വിശ്വസിപ്പിച്ചേ പറ്റൂ.
ഒന്നും അറിയാതെ, എന്തിനോ വേണ്ടി മരിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാൻ പോകുന്ന വിപത്തിനെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് മരിക്കുന്നത്?
ഛേ...!
എന്ത് ആലോചിച്ചാലും അവസാനം അത് മരണത്തിലേക്ക് തന്നെയാണല്ലോ എത്തുന്നത്.
മരിക്കാനല്ലല്ലോ ഞാൻ ഇവിടേക്ക് വന്നത്... ജീവിക്കാനല്ലേ... ആ ചിന്ത എന്നെ വല്ലാതെ നോവിച്ചു.
അതേ നിധി പറഞ്ഞതനുസരിച്ച് ഞാൻ ഇപ്പോൾ തന്നെ മൂന്ന് നാല് തവണ മരിച്ചു..
ഇനിയും മരിക്കാൻ ഈ ദേവ പോയിട്ട് ദേവയുടെ പട്ടിയേ പോലും കിട്ടില്ല..😤
ജീവിക്കണം...തുടിക്കെ തുടിക്കെ പ്ലക്കി ജീവിക്കണം..
അതിനാദ്യം റോസും കൃതികയും ഉൾപ്പടെ ഇവരെല്ലാവരും എല്ലാ സത്യങ്ങളും അറിയണം...
"ദേവാ..''
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു...
ഞാൻ മറുപടിയെന്നോണം അവനേ നോക്കി...
"നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ..."
വളച്ചുകെട്ടില്ലാതെ അവൻ കാര്യത്തിലേക്ക് കടന്നു...
ഉള്ളിൽ ഇപ്പോഴും സംശയമാണ്....
ഞാൻ തലയുയർത്തി നിധിയെ നോക്കി. അവൾ എല്ലാവരെയും മാറി മാറി നോക്കുകയായിരുന്നു.
"നിധി..."
എന്റെ ശബ്ദം പതറിയിരുന്നുവെങ്കിലും അതിൽ തീർച്ചയുണ്ടായിരുന്നു.
"നീ എല്ലാ കാര്യങ്ങളും ഇവരോട് കൂടി പറയുമോ...... അവരും കൂടി അറിയട്ടെ എല്ലാം.."
എല്ലാവരും കേൾക്കെ ഞാൻ അത് പറഞ്ഞപ്പോൾ നിധി ഒന്ന് ഞെട്ടി....
"അത്... അത് നമുക്ക് പിന്നെ പറയാം... ഇപ്പൊ ഇവിടെ..."
അവൾ വിക്കി വിക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു...
അതിന്റെ കാരണമെന്നോണം അവൾ നോക്കിയത് റോസിനെയും കൃതികയേയുമാണ്.
"പറ്റില്ല... നീ ഇപ്പോൾ പറയണം. എല്ലാവരും അറിയണം... ഇനിയും ഒന്നും കെട്ടി
💬 Comments
View all comments