Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
നിർത്താൻ സാധിക്കില്ല നമുക്കും ഒഴുക്കിനനുസരിച്ച് പോയേ മതിയാവൂ... അതിന് ഇവർ എല്ലാവരും എല്ലാ സത്യങ്ങളും അറിയണം..."
അവളുടെ കൃഷ്ണമണികളുടെ ചലനം പെട്ടെന്ന് നിന്നു...
ഒരു നിമിഷം എന്തോ ചിന്തിച്ച ശേഷം അവൾ എന്നേ നോക്കി..
എന്റെ മുഖത്തെ ഗൗരവം കണ്ടതുകൊണ്ടാവാം, അവൾ പിന്നെ എതിർത്തില്ല.
അവളുടെ മുഖത്തും ഒരു നിസ്സഹായത ഉണ്ടായിരുന്നു.
"ശരി..." അവൾ ദീർഘശ്വാസം വിട്ടു.
"എല്ലാവരും വാ... നമുക്ക് ഗ്രൗണ്ടിന് ചുറ്റും ഒന്ന് നടക്കാം..."
അവൾ മുന്നിൽ നടന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ, അമ്പരപ്പോടെ ബാക്കിയുള്ളവർ അവളുടെ പിന്നാലെ കൂടി...
ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാം നോക്കി കാണുന്ന കൃതികക്ക് മാത്രം പോവാൻ താൽപ്പര്യമുണ്ടായിരുന്നില്ല... പക്ഷേ ഞാൻ അവളേ ഉന്തി തള്ളി പറഞ്ഞു വിട്ടു...
നടന്നകലുന്ന നിധി അവരോട് സംസാരിക്കാൻ തുടങ്ങിയിരുന്നു.
ഞാൻ ആമിയെ ചേർത്തുപിടിച്ചു..
"പേടിക്കണ്ട... ഞാനില്ലേ കൂടെ... ഇപ്പൊ ഒന്നും സംഭവിച്ചിട്ടില്ലല്ലോ..."
അവളുടെ തോളിൽ തഴുകി, അവളെ ആശ്വസിപ്പിച്ചുകൊണ്ട്, അവർ പോവുന്നതും നോക്കി ഇരുന്നു...
സമയം മെല്ലെ മുന്നോട്ട് നീങ്ങി...
മരങ്ങളാൽ ചുറ്റപ്പെട്ട ആ വലിയ ഗ്രൗണ്ടിനെ നിധിയും കൂട്ടരും ആറാമത്തെ തവണയും വലം വയ്ക്കുകയാണ്.
ഓരോ തവണ അവർ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകുമ്പോഴും ഞാൻ എല്ലാവരെയും ഒന്ന് ശ്രദ്ധിക്കും.
ഉറങ്ങുന്നതിനു മുൻപ് അമ്മൂമ്മയിൽ നിന്നും അത്ഭുത കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ, അവർ നിധിയുടെ വാക്കുകളിൽ മുഴുകി നടക്കുകയാണ്.
തുടക്കത്തിൽ പുച്ഛം മാത്രം നിറഞ്ഞുനിന്ന കൃതികയുടെ മുഖത്ത് വരെ ഇപ്പോൾ അമ്പരപ്പ് തളം കെട്ടി നിൽക്കുന്നത് കാണാം. അവളുടെ കണ്ണുകളിൽ വിശ്വാസം വരാത്തതിന്റെയും ഭയത്തിന്റെയും നിഴലുകൾ മിന്നിമറയുന്നുണ്ട്.
സച്ചിനും രാഹുലും വായ തുറന്ന് അന്തംവിട്ട് നടക്കുന്നു. റോസ് നിധിയുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.
എന്റെ തോളിൽ ചാരിയിരിക്കുന്ന ആമി ഒന്നും മിണ്ടുന്നില്ലെങ്കിലും, അവളും ആ കാഴ്ച നോക്കി കാണുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പഴയ ഭയം മാറി, കാര്യങ്ങൾ എല്ലാവരും അറിയുന്നതിന്റെ ഒരു ആശ്വാസം തെളിഞ്ഞുതുടങ്ങിയിരുന്നു....
പക്ഷേ ഇതിനിയെല്ലാം കീറി മുറിക്കുന്ന വേദന തന്നത് പോലീസ് ജീപ്പിൽ നിന്നും ആംബുലൻസിൽ നിന്നും വരുന്ന സൈറൺ ശബ്ദത്തിൽ നിന്നായിരുന്നു..
വരാൻ പോകുന്ന ദുരന്തങ്ങളുടെ
💬 Comments
View all comments