Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]
അതിനാദ്യം റോസും കൃതികയും ഉൾപ്പടെ ഇവരെല്ലാവരും എല്ലാ സത്യങ്ങളും അറിയണം...
"ദേവാ..''
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു...
ഞാൻ മറുപടിയെന്നോണം അവനേ നോക്കി...
"നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ..."
വളച്ചുകെട്ടില്ലാതെ അവൻ കാര്യത്തിലേക്ക് കടന്നു...
ഉള്ളിൽ ഇപ്പോഴും സംശയമാണ്....
ഞാൻ തലയുയർത്തി നിധിയെ നോക്കി. അവൾ എല്ലാവരെയും മാറി മാറി നോക്കുകയായിരുന്നു.
"നിധി..."
എന്റെ ശബ്ദം പതറിയിരുന്നുവെങ്കിലും അതിൽ തീർച്ചയുണ്ടായിരുന്നു.
"നീ എല്ലാ കാര്യങ്ങളും ഇവരോട് കൂടി പറയുമോ...... അവരും കൂടി അറിയട്ടെ എല്ലാം.."
എല്ലാവരും കേൾക്കെ ഞാൻ അത് പറഞ്ഞപ്പോൾ നിധി ഒന്ന് ഞെട്ടി....
"അത്... അത് നമുക്ക് പിന്നെ പറയാം... ഇപ്പൊ ഇവിടെ..."
അവൾ വിക്കി വിക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു...
അതിന്റെ കാരണമെന്നോണം അവൾ നോക്കിയത് റോസിനെയും കൃതികയേയുമാണ്.
"പറ്റില്ല... നീ ഇപ്പോൾ പറയണം. എല്ലാവരും അറിയണം... ഇനിയും ഒന്നും കെട്ടി നിർത്താൻ സാധിക്കില്ല നമുക്കും ഒഴുക്കിനനുസരിച്ച് പോയേ മതിയാവൂ... അതിന് ഇവർ എല്ലാവരും എല്ലാ സത്യങ്ങളും അറിയണം..."
അവളുടെ കൃഷ്ണമണികളുടെ ചലനം പെട്ടെന്ന് നിന്നു...
ഒരു നിമിഷം എന്തോ ചിന്തിച്ച ശേഷം അവൾ എന്നേ നോക്കി..
എന്റെ മുഖത്തെ ഗൗരവം കണ്ടതുകൊണ്ടാവാം, അവൾ പിന്നെ എതിർത്തില്ല.
അവളുടെ മുഖത്തും ഒരു നിസ്സഹായത ഉണ്ടായിരുന്നു.
"ശരി..." അവൾ ദീർഘശ്വാസം വിട്ടു.
"എല്ലാവരും വാ... നമുക്ക് ഗ്രൗണ്ടിന് ചുറ്റും ഒന്ന് നടക്കാം..."
അവൾ മുന്നിൽ നടന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ, അമ്പരപ്പോടെ ബാക്കിയുള്ളവർ അവളുടെ പിന്നാലെ കൂടി...
ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാം നോക്കി കാണുന്ന കൃതികക്ക് മാത്രം പോവാൻ താൽപ്പര്യമുണ്ടായിരുന്നില്ല...
💬 Comments
View all comments