0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

ആമിയോടും ഞങ്ങൾക്ക് ചിലത് സംസാരിക്കാനുണ്ട്..."

​ഇത്തവണ സംസാരിച്ചത് അർജുനല്ല, അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റവനാണ്.

ആ ശബ്ദം കേട്ടതും, എന്റെ കൈകളിൽ കോർത്തുപിടിച്ചിരുന്ന ആമിയുടെ വിരലുകൾ ഒന്ന് അമർന്നു. അവളുടെ പിടി മുറുകുന്നത് അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, അവൾക്ക് അവനെ പേടിയുണ്ടെന്ന്.

​പക്ഷേ നിധി കുലുങ്ങിയില്ല.

"ഇവർക്കെല്ലാവർക്കും കാര്യങ്ങളെല്ലാം അറിയാം... അതുകൊണ്ട് ഒളിച്ചുവെക്കാൻ ഒന്നുമില്ല. പറയാനുള്ളത് ഇവരുടെ മുന്നിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ മാത്രം പറഞ്ഞാൽ മതി..."

​നിധിയുടെ ശബ്ദത്തിൽ തീർപ്പുണ്ടായിരുന്നു.

അവർ തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്ന് അവളുടെ ആ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായി.

​നിധിയുടെ മറുപടി കേട്ട് അവർ നാലുപേരും ഞങ്ങളുടെ പിന്നിൽ നിന്നും മാറി, എല്ലാവർക്കും കാണാൻ പാകത്തിൽ മുന്നിൽ വന്ന് നിന്നു.

​അത് എന്തായാലും നന്നായി... അത്രയും നേരം പിന്നിലേക്ക് തിരിഞ്ഞുനോക്കി എന്റെ കഴുത്തിന്റെ വശം ചെരിഞ്ഞു പോയിരുന്നു. ഇനിയെങ്കിലും ഒന്ന് നേരെ ഇരിക്കാമല്ലോ!

ആണുങ്ങളെ നോക്കി ഇരിക്കാൻ പണ്ടേ എനിക്ക് വലിയ താല്പര്യമില്ലാത്തതുകൊണ്ട്, ഞാൻ അവരുടെ കൂടെ വന്ന രണ്ട് പെണ്ണുങ്ങളെയും ഒന്ന്‌ ഇരുത്തി നോക്കി...

​ആമിയുടെയും നിധിയുടെയും അത്രയും അഴകില്ലെങ്കിലും, രണ്ടുപേരും അത്യാവശ്യം നല്ല സുന്ദരിമാർ തന്നെ.

അതിലൊരുത്തിയുടെ കണ്ണ്... സത്യം പറയാല്ലോ, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നല്ല വിടർന്ന മനോഹരമായ കണ്ണുകൾ.

​പക്ഷേ കാര്യമെന്താണെന്ന് വെച്ചാൽ, അവരുടെ ശ്രദ്ധ നിധിയിലോ ആമിയിലോ, ഇവിടെ നടക്കുന്ന ഗൗരവമുള്ള വർത്തമാനങ്ങളിലോ ഒന്നുമല്ല.

അത് നേരെ സച്ചിനിലേക്കും രാഹുലിലേക്കുമാണ്!

​ഞാൻ അവന്മാരെ ഒന്ന് പാളി നോക്കി.

​സച്ചിനും ആ കണ്ണഴകിയും തമ്മിൽ എന്തൊക്കെയോ നോട്ടവും ചിരിയുമുണ്ട്. എന്തോ അടക്കം പറയുന്നതും കാണാം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല...

ജന്മത്ത് നാണം എന്തെന്ന് അറിയാത്ത ആ മൈരന്റെ മുഖത്ത്, ഒരു ചുവപ്പ് രാശി!

ഇവൻ നാണിക്കുകയാണോ? എന്റെ ദൈവമേ...

​ഇനി രണ്ടും തമ്മിൽ സ്നേഹത്തിലാണോ...? 😐

ഏയ്... ഞാനറിയാതെ അങ്ങനെയൊന്നും ഉണ്ടാവാൻ വഴിയില്ല.ഒരുപക്ഷെ ഉണ്ടാവുമോ...?

മോതിരം ഉള്ളതുകൊണ്ട് ഇവരെന്തായാലും ആ ലൂപ്പിൽ പെട്ട് പോയിരിക്കും..

ഒരു പക്ഷേ ആ കഴിഞ്ഞ ജീവിതങ്ങളിൽ ഞാനും ആമിയും നിധിയും പോലേഇവര് തമ്മിലും പരസ്പരം അടുത്തിരിക്കാം...

💬 Comments

View all comments