0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

ഗുഡ്..."

​എന്റെ ഞെട്ടൽ മാറും മുൻപേ ആമി അവന്റെ അരികിലേക്ക് നടന്നു. ഒരു ചിരിയോടെ അവൾ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.

​"ഇത്രയും നേരം സംസാരിച്ചിട്ടും ആർക്കും തോന്നാത്ത ഒരു സംശയമാണ് നീ ഇപ്പോൾ ചോദിച്ചത്..."

​ആമിയുടെ ആ സ്പർശനവും അഭിനന്ദനവും കേട്ടതും രാഹുലിന്റെ മട്ടും ഭാവവും അപ്പാടെ മാറി. അവനൊന്ന് പുളകം കൊണ്ടു. ലോട്ടറി അടിച്ചവനെപ്പോലെ അവൻ ഇളിച്ചുകൊണ്ട് ഞങ്ങളെ നോക്കി.

അതിന് കാരണവുമുണ്ട്.ആമിയുടെ വായിൽ നിന്നും ഒരു പ്രശംസ ലഭിക്കുക എന്നുവെച്ചാൽ അത് ലോകവസാനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്

​രാഹുലിന്റെ ആവേശത്തോടെയുള്ള നിൽപ്പ് കണ്ട് നിധി അവനെയൊന്ന് നോക്കി.

പക്ഷേ അവൾ തിരിച്ച് സമ്മാനിച്ചത് വല്ലാതെ മങ്ങിയ, നിർജീവമായ ഒരു ചിരിയായിരുന്നു.

​"അതൊന്നും നടക്കില്ല രാഹുലേ..."

അവൾ സാവധാനം പറഞ്ഞു.

​അതുകേട്ടതും രാഹുലിന്റെ മുഖത്തെ ആ പ്രകാശം അണഞ്ഞു.

​"അതെന്താ...? എന്താ കാരണം?"

ഇത്തവണ ആകാംഷ എനിക്കായിരുന്നു..

​നിധി എല്ലാവരെയും ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു തുടങ്ങി:

​"എല്ലാ അപകടങ്ങളിൽ നിന്നും ഒഴിവായാൽ പോലും ഈ ലൂപ്പിൽ ഞങ്ങൾക്ക് കൂടുതൽ കാലം ജീവിക്കാൻ സാധിക്കില്ല ദേവാ..."

​"ഇവൻ പറഞ്ഞതുപോലെ ഒന്ന് രണ്ട് തവണ ഞങ്ങൾ ആ കാര്യം പരീക്ഷിച്ചു നോക്കിയതാണ്. അപകടം പിടിച്ച സാഹചര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി, പലതും മറന്ന്, സഹിച്ച് ഒരു സാധാരണ ജീവിതം ജീവിക്കാൻ ശ്രമിച്ചു "

​"പക്ഷേ ഒരു ദിവസം രാത്രി ഉറങ്ങി, എണീക്കുമ്പോൾ ഞങ്ങൾ കാണുന്നത് പഴയ കാഴ്ചയാണ്. ഞങ്ങൾ വീണ്ടും ആ ഗുഹയുടെ പുറത്ത് എത്തിയിട്ടുണ്ടാകും. സമയവും കാലവും എല്ലാം പഴയപടി ആയിട്ടുണ്ടാകും."

​"ഞങ്ങൾ പത്തുപേരും മരിച്ചാൽ മാത്രമേ ഈ ലൂപ്പ് വീണ്ടും പുനരാരംഭിക്കൂ എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ മരിച്ചില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിധി ഞങ്ങളെ തിരികെ അവിടെത്തന്നെ എത്തിക്കും....പോരാത്തതിന് ആ രാത്രി എന്ത് സംഭവിച്ചു എന്നുള്ള ഓർമ്മയും

💬 Comments

View all comments