Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
മുഖത്തൊരു വല്ലാത്ത തിളക്കം.
"എടി... സത്യം പറയാലോ, രാവിലെ നിധി ആ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ തന്നെ പാടായിരുന്നു. പോരാത്തതിന് നിന്റെ ആ ശക്തികൾ കൂടി കണ്ടപ്പോൾ... ഞാൻ ശരിക്കും ബ്ലാങ്ക് ആയിപ്പോയി."
അവൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു.
"പക്ഷേ... കഴിഞ്ഞ ലൂപ്പുകളിൽ നമ്മൾ എത്രത്തോളം അടുപ്പത്തിലായിരുന്നു എന്ന് നീ വിവരിച്ചു തന്നില്ലേ... ആ നിമിഷങ്ങളെക്കുറിച്ച് നീ പറഞ്ഞപ്പോൾ മുതൽ എന്റെ കണ്ട്രോൾ പോയിരിക്കുവാ... സത്യമായിട്ടും... ഇപ്പൊ നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ, ഞാൻ കടിച്ചു തിന്നുപോയേനെ... അത്രയ്ക്ക് കൊതി തോന്നുന്നുണ്ട് എനിക്ക്..."
അവൻ അത് പറഞ്ഞതും മറുപുറത്ത് നിന്ന് അവൾ എന്തോ മറുപടി പറഞ്ഞു. ഒരുപക്ഷേ അവൻ കേൾക്കാൻ ആഗ്രഹിച്ച എന്തോ ഒന്ന്...
അത് കേട്ടതും രാഹുലിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
"സത്യം...? നീ കാര്യമായിട്ട് പറയുകയാണോ...?"
അവന്റെ മുഖത്ത് അവിശ്വസനീയമായ ഒരു സന്തോഷം തെളിഞ്ഞു.
"എങ്കിൽ നിൽക്ക്... ഞാനീ വാതിൽ ഒന്നുകൂടി അടച്ച് കുറ്റിയിടട്ടെ... ആരും വരാതിരിക്കാൻ..."
അതും പറഞ്ഞ് അവൻ ഫോൺ ബെഡിലേക്ക് വെച്ച്, തിരിഞ്ഞ് വാതിലിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.
പണി പാളി....!
അവൻ വാതിൽ തുറന്ന് നോക്കിയാൽ, ഒളിഞ്ഞുനോക്കുന്ന എന്നെ കയ്യോടെ പൊക്കും. പിന്നെ എന്ത് പറഞ്ഞ് നിൽക്കുമെന്ന് എനിക്കറിയില്ല.
ഞാൻ മിന്നൽ വേഗത്തിൽ അവിടെ നിന്നും വലിഞ്ഞു.
അവൻ വാതിലിൽ തൊടുന്നതിന് തൊട്ടുമുമ്പ്, ഒരു പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ ഞാൻ ഇരുട്ടിലേക്ക് മറഞ്ഞു.
പുറകിൽ വാതിൽ വലിച്ചടച്ച് കുറ്റിയിടുന്ന ശബ്ദം കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
കഷ്ടം... പിള്ളേരൊക്കെ കൈവിട്ടു പോയിരിക്കുന്നു!
മൊത്തത്തിൽ നോക്കുമ്പോൾ സ്വന്തമായി രണ്ടു പെണ്ണുങ്ങൾ ഉണ്ടെങ്കിലും ഈ വീട്ടിൽ സിംഗിളായി, അന്തസ്സായി നിൽക്കുന്നത് ഞാൻ മാത്രമാണ്!
എനിക്ക് എന്നേ തന്നേ ഓർത്ത് അഭിമാനം തോന്നി...
ഇനിയും ഇവിടേ കറങ്ങി നടന്നാൽ മറ്റു പലതും കാണേണ്ടിയും
💬 Comments
View all comments