0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

താടി....."

😳

​വാവയോ...? ഉമ്മയോ...?

​എന്റെ കിളികൾ വീണ്ടും ചിറകടിച്ചു. ഈ നേരത്ത് ഇവൻ ഏത് വാവയോടാണ് ഈ ശ്രിങ്കരിക്കുന്നത്?

​കൗതുകം സഹിക്കാൻ വയ്യാതെ ഞാൻ വാതിലിന്റെ വിടവിലൂടെ ഒറ്റക്കണ്ണ് വെച്ച് ഉള്ളിലേക്കൊന്ന് നോക്കി.

​അകത്തെ കാഴ്ച കണ്ട് ഞാൻ അന്തംവിട്ടു. സച്ചിൻ ഫോണിൽ നോക്കി കിണുങ്ങി വർത്തമാനം പറയുകയാണ്.... ഫോണിലാണെങ്കിൽ ആവണിയും...

​"ഇവിടെ നല്ല തണുപ്പുണ്ട് കേട്ടോ... അതുകൊണ്ട് ഞാനീ ടീ-ഷർട്ട്‌ അങ്ങ് ഊരി മാറ്റട്ടെ..."

​അതും പറഞ്ഞ് അവൻ ഇട്ടിരുന്ന ടീ-ഷർട്ട്‌ തലയിലൂടെ ഊരി മാറ്റി, ഫോണിന് മുന്നിൽ പോസ് ചെയ്തു!

​എടാ മരപ്പട്ടി... തണുപ്പ് എടുക്കുമ്പോൾ ആരെങ്കിലും തുണി ഊരി എറിയുമോ...

​ഈ കാമഭ്രാന്തന്മാരെക്കൊണ്ട് തോറ്റു!

അവരുടെ ഇടയിൽ ഒരു കട്ടുറുമ്പാവാൻ നിൽക്കാതെ ഞാൻ അവിടേ നിന്നും വലിഞ്ഞു....

ശേഷം എന്റെ ചെക്കൻ രാഹുലിന്റെ റൂമിലോട്ട് പോയി....

സച്ചിന്റെ മുറിയിലെ ആ തുണിയഴിക്കൽ മഹോത്സവം കണ്ട് കണ്ണ് തള്ളിയ ഞാൻ, കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ മുറി ലക്ഷ്യമാക്കി നടന്നത്.

​അവനൊരു തീറ്റപ്രാന്തൻ ആയതുകൊണ്ട് വല്ല ബിസ്ക്കറ്റോ ലേയ്സോ തിന്നുന്ന ശബ്ദമേ കേൾക്കൂ എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു.

​പക്ഷേ, അവന്റെ മുറിയുടെ വാതിലിനടുത്ത് എത്തിയതും ഞാൻ കേട്ടത് പാക്കറ്റ് പൊട്ടിക്കുന്ന ശബ്ദമല്ല... മറിച്ച് നല്ല തേൻ ഒലിപ്പിച്ചു കൊണ്ടുള്ള വർത്തമാനമായിരുന്നു!

"എടി കുറുമ്പി... നിനക്ക് ഇനിയും ഉറങ്ങാറായില്ലേ...?"

​ഞാൻ വാതിലിന്റെ വിടവിലൂടെ ഒന്ന് എത്തി നോക്കി.

വാതിൽ അൽപ്പം തുറന്ന് കിടക്കുന്നതുക്കൊണ്ട് തന്നേ അത്യാവശ്യം ശബ്ദത്തിൽ അവൻ പറയുന്നത് എനിക്ക് കേൾക്കാം..

​കണ്ട കാഴ്ച.... എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.

രാഹുൽ കട്ടിലിൽ കിടക്കുകയാണ്. കയ്യിൽ ഫോണുണ്ട്. വീഡിയോ കോളിലാണ് അവനും...

പക്ഷേ ഇന്ന് രാവിലേ കണ്ട രാഹുലല്ല... ആള് ആകെ മാറിപ്പോയിരിക്കുന്നു.

​കിടപ്പ് കണ്ടാൽ തോന്നും ഏതെങ്കിലും റൊമാന്റിക് പടത്തിലെ നായകനാണെന്ന്. തലമുടിയൊക്കെ ഒന്ന് മാടി ഒതുക്കി,

💬 Comments

View all comments