0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

ഒന്നും നോക്കിയില്ല അവർക്ക് മുഖം കൊടുക്കാതെ ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി. നേരെ താഴെ സച്ചിന്റെ റൂമിലേക്ക് വിട്ടു.

അവനെയെങ്കിലും കണ്ട് രണ്ട് വർത്തമാനം പറഞ്ഞാൽ ഈ ചമ്മൽ മാറുമല്ലോ.

​പക്ഷേ, അവന്റെ റൂമിന് മുന്നിലെത്തിയതും അകത്തുനിന്നും ആരോടോ പതുങ്ങി സംസാരിക്കുന്ന ശബ്ദം!

​വാതിൽ ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പതിയേ കാത് കൂർപ്പിച്ചു.

​"എടി വാവേ... ഒരു ഉമ്മ കൂടി താടി....."

😳

​വാവയോ...? ഉമ്മയോ...?

​എന്റെ കിളികൾ വീണ്ടും ചിറകടിച്ചു. ഈ നേരത്ത് ഇവൻ ഏത് വാവയോടാണ് ഈ ശ്രിങ്കരിക്കുന്നത്?

​കൗതുകം സഹിക്കാൻ വയ്യാതെ ഞാൻ വാതിലിന്റെ വിടവിലൂടെ ഒറ്റക്കണ്ണ് വെച്ച് ഉള്ളിലേക്കൊന്ന് നോക്കി.

​അകത്തെ കാഴ്ച കണ്ട് ഞാൻ അന്തംവിട്ടു. സച്ചിൻ ഫോണിൽ നോക്കി കിണുങ്ങി വർത്തമാനം പറയുകയാണ്.... ഫോണിലാണെങ്കിൽ ആവണിയും...

​"ഇവിടെ നല്ല തണുപ്പുണ്ട് കേട്ടോ... അതുകൊണ്ട് ഞാനീ ടീ-ഷർട്ട്‌ അങ്ങ് ഊരി മാറ്റട്ടെ..."

​അതും പറഞ്ഞ് അവൻ ഇട്ടിരുന്ന ടീ-ഷർട്ട്‌ തലയിലൂടെ ഊരി മാറ്റി, ഫോണിന് മുന്നിൽ പോസ് ചെയ്തു!

​എടാ മരപ്പട്ടി... തണുപ്പ് എടുക്കുമ്പോൾ ആരെങ്കിലും തുണി ഊരി എറിയുമോ...

​ഈ കാമഭ്രാന്തന്മാരെക്കൊണ്ട് തോറ്റു!

അവരുടെ ഇടയിൽ ഒരു കട്ടുറുമ്പാവാൻ നിൽക്കാതെ ഞാൻ അവിടേ നിന്നും വലിഞ്ഞു....

ശേഷം എന്റെ ചെക്കൻ രാഹുലിന്റെ റൂമിലോട്ട് പോയി....

സച്ചിന്റെ മുറിയിലെ ആ തുണിയഴിക്കൽ മഹോത്സവം കണ്ട് കണ്ണ് തള്ളിയ ഞാൻ, കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ മുറി ലക്ഷ്യമാക്കി നടന്നത്.

​അവനൊരു തീറ്റപ്രാന്തൻ ആയതുകൊണ്ട് വല്ല ബിസ്ക്കറ്റോ ലേയ്സോ തിന്നുന്ന ശബ്ദമേ കേൾക്കൂ എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു.

💬 Comments

View all comments