Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
വിറയ്ക്കുന്ന സ്വരം കേട്ടതും ഞാൻ ഷോക്കേറ്റവനെപ്പോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
"എന്താ...? എന്താടി പറ്റിയേ...? കാര്യം പറ..."
എന്റെ ചോദ്യം കേട്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു:
"ദേവാ... നീ വേഗം വായോ... ഈ കൃതികക്ക് പ്രാന്താണ് ദേവാ... ഇവൾക്ക് മുഴുവട്ടാണ്..."
പക്ഷേ അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ, ഫോണിലൂടെ മറ്റൊരു അലർച്ച കേട്ടു.
കൃതികയുടെ ശബ്ദം!
"പ്രാന്ത് നിന്റെ അപ്പനാടി...!"
ഫോണിലൂടെയുള്ള ആ ബഹളം കേട്ടതും എന്റെ നിയന്ത്രണം പോയി.
"റോസേ... നീ കരയല്ലേ... എന്താടി അവിടെ പ്രശ്നം? എന്താ കാര്യം എന്ന് പറ..."
അവളുടെ തേങ്ങൽ മാത്രം മറുപടിയായി കേട്ടപ്പോൾ ഞാൻ വെപ്രാളത്തോടെ പറഞ്ഞു:
"നീ പേടിക്കണ്ട... ഞാൻ ഇപ്പോൾ തന്നെ വരാം... കാർ എടുത്ത് ഞാൻ ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക്..."
"വേണ്ട ദേവാ...!"
അവൾ പെട്ടെന്ന് എന്റെ വാക്കുകൾ തടഞ്ഞു.
"വീട്ടിലേക്ക് വന്നിട്ട് കാര്യമില്ല ദേവാ... ഞാനിപ്പോൾ വീട്ടിലല്ല..."
"പിന്നെ...? നീ എവിടെയാ?"
എനിക്ക് ഒന്നും മനസ്സിലായില്ല.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം, വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ അത് പറഞ്ഞു:
"ഞങ്ങൾ ഇപ്പോൾ... ആ മലയിലേക്കുള്ള വഴിയുടെ മുന്നിലാണ്..."
അതുകേട്ടതും ഒരു നിമിഷം എന്റെ രക്തം മരവിച്ചു പോയി. തലയിൽ വലിയൊരു ഭാരം വന്നതുപോലെ. രാത്രി... ആരുമില്ലാത്ത ആ മലയടിവാരത്ത്...!അതും ഇത്ര പ്രശ്നങ്ങൾ നടക്കുന്നതിനിടയിലും...
ഇതെന്തായാലും കൃതിയുടെ പണിയായിരിക്കും ഒരു പക്ഷേ ഈ കാര്യം പറയാനായിരിക്കുമോ അവൾ എന്നേ കാണണം എന്ന് പറഞ്ഞത്...
"എടി... നിനക്ക് വട്ടുണ്ടോ...? അങ്ങോട്ട് കയറരുത്... അവിടെ നിൽക്ക്... ഒരടി മുന്നോട്ട് വെക്കരുത്..."
ഞാൻ അലറുകയായിരുന്നു.
"വേഗം വാടാ എനിക്ക്.... എനിക്ക് പേടിയാവുന്നു..."
"എടി പൊട്ടീ... എന്നെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ നിനക്ക് മറ്റുള്ളവരുടെ നമ്പറിലേക്ക് വിളിക്കാമായിരുന്നില്ലേ...? സച്ചിനെയോ രാഹുലിനെയോ ആമിയെയോ ആരെങ്കിലും...?"
"ഞാൻ വിളിക്കാൻ നോക്കിയതാ ദേവാ... പക്ഷേ കൃതിക അതിന്
💬 Comments
View all comments