0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

സമ്മതിച്ചില്ല..."

​അവളുടെ ശബ്ദം വീണ്ടും ഇടറി.

​"വേറെ ആരെങ്കിലും അറിഞ്ഞാൽ, അല്ലെങ്കിൽ ആരെങ്കിലും കൂടെ വന്നാൽ... അവൾ എന്നെയും കൂട്ടാതെ ഒറ്റയ്ക്ക് അങ്ങോട്ട് പോകും എന്ന് പറഞ്ഞ് വാശി പിടിച്ചു... അവൾ ഒറ്റയ്ക്ക് ആ കാട്ടിലേക്ക് പോയാൽ എന്തെങ്കിലും അപകടം പറ്റുമെന്ന് പേടിച്ചിട്ടാ ഞാൻ..."

​അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ ഫോൺ ആരുടെയോ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങുന്ന ശബ്ദവും, എന്തോ ഉരസുന്ന ശബ്ദവും കേട്ടു.

"ഹലോ ദേവാ, സംസാരിച്ചു നിൽക്കാനൊന്നും സമയമില്ല. നീ പെട്ടെന്ന് വാ, ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം..."

​അതു പറയുമ്പോൾ കൃതികയുടെ ശബ്ദത്തിൽ അൽപ്പംപോലും പേടി ഉണ്ടായിരുന്നില്ല.

​ചെവി പൊട്ടുന്ന ചീത്ത വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും, അതുകേട്ട് ദേഷ്യത്തിൽ അവൾ ഉള്ളിലേക്ക് പോകുമോ എന്ന പേടികൊണ്ട് ഞാൻ നാവിനെ കടിഞ്ഞാണിട്ടു.

​ഒന്നു ദീർഘശ്വാസമെടുത്ത്, സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു:

​"എടി പൊന്നേ, പ്ലീസ്... അവിടെത്തന്നെ നിൽക്ക്. ഞാൻ... ഞാനിപ്പോ വരാം. ഒരു കാരണവശാലും ഉള്ളിലേക്ക് കയറരുത്... പ്ലീസ്..."

"മ്മ്... നീ വേഗം വാ സമയമില്ല..."

അതോടു കൂടി അവൾ ഫോൺ കട്ടാക്കി...

ഒരു നിമിഷം പോലും സമയം കളയാൻ എനിക്ക് നേരമുണ്ടായിരുന്നില്ല....

ഞാൻ അടിയിലോട്ട് കട്ടിലിന്റെ കാലിലേക്ക് നോക്കി.നിധി ഇറങ്ങാൻ ഉപയോഗിക്കുന്ന കയർ ഇപ്പോഴും ആ കാലിൽ കെട്ടി വച്ചിട്ടുണ്ട്...

രണ്ടാമതൊന്ന് ആലോചിക്കാൻ എനിക്ക് സമയമില്ലായിരുന്നു. ജനാലയിലൂടെ ആ കയർ ഞാൻ പുറത്തേക്ക് തൂക്കിയിട്ടു.

​അതിന്റെ അറ്റം താഴെ മുട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ജനാലപ്പടിയിലേക്ക് കയറി നിന്നു.

അടിയിലേക്ക് നോക്കിയപ്പോൾ തന്നേ ചെറിയൊരു തരിപ്പ്...

ഈ പെണ്ണിതൊക്കെ എങ്ങനെ ഇറങ്ങുന്നു ആവോ...?

​കൈകളിൽ വിറയലുണ്ടായിരുന്നെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാൻ ആ കയറിൽ മുറുക്കെ പിടിച്ചു. പിന്നെ മെല്ലെ താഴേക്ക്...

​ശരീരം വായുവിൽ തൂങ്ങിയാടിയപ്പോൾ നെഞ്ചിൽ ഒരു നിമിഷം ശ്വാസം തടഞ്ഞു.

💬 Comments

View all comments