Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
കയറിൽ ഉരഞ്ഞ് കൈപ്പത്തി നീറുന്നുണ്ടായിരുന്നെങ്കിലും, ആ വേദനയേക്കാൾ വലിയൊരു ഭയം എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു.
റോസും കൃതികയും...!
വേഗത്തിൽ... കഴിയുന്നത്ര വേഗത്തിൽ ഞാൻ താഴേക്ക് ഊർന്നിറങ്ങി. ഒടുവിൽ കാലുകൾ തറയിൽ തൊട്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കുമ്പോഴാണ് ചുമരോട് ചേർത്ത് ചാരിവെച്ചിരിക്കുന്ന സൈക്കിൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ടാമതൊന്ന് ആലോചിച്ചില്ല.
ആരെങ്കിലും കേൾക്കുമോ എന്ന ഭയത്താൽ, ശ്വാസമടക്കിപ്പിടിച്ച് ഞാനത് മെല്ലെ ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.
പിന്നെ സീറ്റിലേക്ക് ചാടിക്കയറി, സർവ്വ ശക്തിയുമെടുത്ത് പെഡൽ ചവിട്ടി മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചു...
തുടരും....
കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ 1000+ കിട്ടിയിട്ടുണ്ട് അതുപോലെ കമന്റും എല്ലാവരും ഇട്ട് സപ്പോർട്ട് തരുന്നുണ്ട് ഈ പാർട്ടിനും അതുപോലെയുള്ള സപ്പോർട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു...
ഈ ചെറിയ കഥക്ക് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപെടുത്തുക... ❤️
💬 Comments
View all comments