0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

സമ്മതിക്കില്ലേ... ഇറങ്ങി പോടീ..."

​എന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.

ആ ഒച്ച കേട്ടതും അവർ രണ്ടുപേരും ഒന്ന് പകച്ചു. എന്റെ മുഖത്തെ ദേഷ്യം കണ്ടതുകൊണ്ടാവണം, അവർ ഒന്നും മിണ്ടാതെ മൗനമായി തലതാഴ്ത്തി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

​അവർ പോയെങ്കിലും എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

ഞാൻ ബെഡിൽ തന്നെ ചാരിയിരുന്നു.

വശങ്ങളിലെ വലിയ ജനാല വഴി ഒഴുകിയെത്തുന്ന കുളിർക്കാറ്റ്... അത് എന്റെ മനസ്സിനെ ഒന്ന് തണുപ്പിച്ചു.

​പുറത്തേക്ക് നോക്കിയപ്പോൾ കണ്ട നിധി മല, പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചത്തിൽ പതിവിലും സുന്ദരിയായിരുന്നു. ഒരായുസ്സ് മുഴുവൻ എടുത്താലും പറഞ്ഞു തീരാത്ത കഥകൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ച അവളെ ഞാൻ ഒരു നിമിഷം നോക്കിയിരുന്നുപോയി

​ആ കാഴ്ച്ചയിൽ മയങ്ങി ഇരിക്കുമ്പോഴാണ് തൊട്ടടുത്ത് കിടന്ന ഫോൺ വിറയ്ക്കുന്നത് ഞാൻ അറിഞ്ഞത്.

നിശബ്ദമായ ആ മുറിയിൽ ആ വൈബ്രേഷൻ ശബ്ദം ഒരു മുഴക്കം പോലെ തോന്നി.

​ഞാൻ ഫോൺ കയ്യിലെടുത്തു.

സ്ക്രീനിലേക്ക് നോക്കിയ ഞാൻ ഞെട്ടി!

​'റോസ് calling...'

​അവളാണ് വിളിക്കുന്നത്. പക്ഷേ അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് നോട്ടിഫിക്കേഷൻ ബാറിൽ കണ്ട മറ്റൊരു കാര്യമാണ്.

കൃതികയുടെ പത്തിലധികം മിസ്സ്ഡ് കോളുകൾ!

​അതുകണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. എന്തോ അപകടം മണത്ത ഞാൻ വിറയ്ക്കുന്ന കൈകളോടെ വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.

​"ഹലോ... ഹലോ... ദേവാ..."

​മറുപുറത്ത് നിന്നുള്ള റോസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും കിതപ്പും ഉണ്ടായിരുന്നു.

​അവളുടെ ആ വിറയ്ക്കുന്ന സ്വരം കേട്ടതും ഞാൻ ഷോക്കേറ്റവനെപ്പോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

​"എന്താ...? എന്താടി പറ്റിയേ...? കാര്യം പറ..."

​എന്റെ

💬 Comments

View all comments