Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
പറിച്ച് ഇറങ്ങുമ്പോഴായിരുന്നു...താഴെ കൂരിരുട്ടിലൂടെ ബൈക്കിൽ വരുന്നവർ അയാളുടെ ശ്രദ്ധയിൽ പെട്ടത്
അവർ കാണാതിരിക്കാനെന്നോണം ഇറങ്ങിയപോലെതന്നെ അയാൾ ആ തെങ്ങിലേക്ക് വീണ്ടും വലിഞ്ഞു കയറി...
കയറുന്നതിനിടയിലാണ് പെട്ടെന്നൊരു ശബ്ദം അയാൾ കേട്ടത്.
താഴോട്ട് നോക്കിയപ്പോൾ കണ്ടത് ബൈക്കിൽ നിന്നും വീണ് കിടക്കുന്ന ദമ്പതികളെയും അവരുടെ മുന്നിലായി നിൽക്കുന്ന ഒരു ഭീമാകാരനായ മനുഷ്യനേയുമാണ്.
അമാനുഷികമായ ശക്തിയോടെ ആ മനുഷ്യൻ അവരെ ആക്രമിക്കുകയായിരുന്നു.
കാർമേഘം ഉണ്ടായിരുന്നതുകൊണ്ട് ആദ്യം കള്ളന് രൂപം വ്യക്തമായില്ല.
"പക്ഷേ..." അവൾ ഒന്ന് നിർത്തി.
"പെട്ടെന്ന് കാർമേഘം മാറി ചന്ദ്രൻ പുറത്തു വന്നു. ആ നിലാവെളിച്ചത്തിൽ അയാൾ ആ രൂപത്തെ വ്യക്തമായി കണ്ടു... മനുഷ്യന്റെ ഉടലും, അതിൽ ഭീതി ജനിപ്പിക്കുന്ന ചെന്നായയുടെ തലയുമുള്ള ഒരു ഭീകരരൂപം...!"
"അന്ന് മുതലാണ് നരിമാടൻ എന്ന മുത്തശ്ശി കഥകളിലേ പേര് ഈ നാട്ടുകാർ വീണ്ടും ഭയത്തോടെ ഓർത്തു തുടങ്ങിയത്..... അത് കഴിഞ്ഞ് ഇന്നും.."
എല്ലാം പറഞ്ഞു കഴിഞ്ഞതിനുശേഷം ഒരൊറ്റ ചോദ്യം മാത്രമേ ആമിയോടും നിധിയോടും എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്
"എന്ത്കൊണ്ട്..? ഇങ്ങനെയൊക്കെ നടക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ ഇതിനെ തടുക്കാൻ ശ്രമിച്ചില്ല..?"
എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് എന്നേ അമ്പരന്ന് നോക്കുകയാണ് ആമിയും നിധിയും
"എടാ പൊട്ടാ ഇതൊക്കെ നടക്കുന്നത് ഞാൻ നാലിലോ അഞ്ചിലൊ പഠിക്കുമ്പോഴാണ്. അന്നൊന്നും ഞാൻ ലൂപ്പിലല്ലല്ലോ. പിന്നേ എങ്ങനെ അറിയാനാണ് ഈ കാര്യങ്ങളൊക്കെ "
ഓഹ് മൈര് ചോദിച്ചതിന്റെ സമയം മാറിപ്പോയി
"എടി അതല്ല നിങ്ങളിപ്പോ ഈ ലൂപ്പിൽ പെട്ട് കിടക്കുന്നവരല്ലേ? അപ്പൊ ഈ ദിവസങ്ങളിലൂടെ നിങ്ങൾ ഇതിനു മുൻപും പലതവണ കടന്നുപോയിട്ടുണ്ടാവില്ലേ?
എന്നിട്ടും എന്തുകൊണ്ട് കോളേജിൽ നടന്ന ആ മരണങ്ങൾ തടയാൻ നിങ്ങൾ ശ്രമിച്ചില്ല? അത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ...?"
എന്റെ ചോദ്യം നിധിയോടായിരുന്നെങ്കിലും, അതിനുത്തരം നൽകിയത് ആമിയാണ്.
"ഇല്ല ദേവാ... ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ഈ സംഭവങ്ങളൊക്കെ ഞങ്ങളും ആദ്യമായിട്ടാ ഫേസ് ചെയ്യുന്നത്..."
അവളുടെ ആ മറുപടി കേട്ടതും എന്റെ തലയിലെ കിളികൾ ഓരോന്നായി പറന്നു തുടങ്ങി. കാര്യം പിടികിട്ടാതെ ഞാൻ അന്തംവിട്ടു നിന്നു.
"അതെന്താ... അങ്ങനെ പറഞ്ഞാൽ...?"
മൊത്തത്തിൽ ചിന്താശേഷി
നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ
💬 Comments
View all comments