0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

അവളോട് ചോദിച്ചു.

​"അങ്ങനെ പറഞ്ഞാൽ... ഇതിന് മുൻപ് നടന്ന ലൂപ്പുകളിലൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. കഴിഞ്ഞ എല്ലാ തവണത്തേക്കാളും വളരെ വ്യത്യസ്തമായാണ് ഇത്തവണ കാര്യങ്ങൾ നടക്കുന്നത്. ഞങ്ങളുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിക്കൊണ്ട്..."

ആമി പറഞ്ഞ് നിർത്തി..

വീണ്ടും ഞങ്ങൾക്കിടയിൽ കനത്ത മൗനം തളംകെട്ടി നിന്നു.

​കേട്ട കാര്യങ്ങളെല്ലാം എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കുംതോറും, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി മാറുന്നത് പോലെ എനിക്ക് തോന്നി. ചോദ്യങ്ങൾ ഒരു കടങ്കഥ പോലെ മുന്നിൽ കിടക്കുകയാണ്...

​"നിങ്ങൾ ഇങ്ങോട്ട് ട്രെയിൻ കേറി വന്നപ്പോൾ... ഞാൻ ആദ്യം ചോദിച്ച കാര്യം ഓർമ്മയുണ്ടോ?"

​പെട്ടെന്നുള്ള നിധിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി. അവൾ എന്നെയും സച്ചിനെയും രാഹുലിനെയും മാറി മാറി നോക്കുകയായിരുന്നു.

​"ആ... 'നാളെ രാവിലെ എത്തും എന്നല്ലേ പറഞ്ഞത്, പിന്നെന്താ ഇപ്പോഴേ വന്നത്' എന്നല്ലേ നീ അന്ന് ചോദിച്ചത്...?"

രാഹുൽ സംശയത്തോടെ മറുപടി നൽകി.

​ശരിയാണ്... അത് തന്നെയാണ് അവൾ ചോദിച്ചത്. ക്ഷണിക്കാത്ത നേരത്ത് വലിഞ്ഞു കയറി വന്നതുപോലെയുള്ള അവളുടെ ആ ചോദ്യവും പെരുമാറ്റവും അപ്പോൾ തന്നെ എന്റെ മനസ്സിൽ ഉടക്കിയിരുന്നു.

​"അതെ... ആ ചോദ്യം ഞാൻ വെറുതെ ചോദിച്ചതല്ല. അതിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്..."

​അവൾ ഗൗരവത്തോടെ തുടർന്നു:

​"കാരണം, ഇതിന് മുൻപ് നടന്ന ലൂപ്പുകളിലൊന്നും നിങ്ങൾ മൂന്നുപേരും ആ സമയത്ത് ഇവിടെ എത്തിയിട്ടില്ല. കൃതിക വരുന്ന അതേ സമയത്ത്, അതേ ട്രെയിനിലാണ് സാധാരണ നിങ്ങൾ ഇവിടെ എത്താറുള്ളത്... ഇത്തവണ മാത്രമാണ് അത് മാറിയത്!"

"ഇതൊക്കെ അറിഞ്ഞിട്ടും നീ എന്ത് കൊണ്ട് ഇത്രയും നേരം ഇത് ഞങ്ങളോട് പറഞ്ഞില്ല...?"

​സച്ചിന്റെ ചോദ്യത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു.

​"ഞങ്ങൾ നേരത്തെ വന്നതാണ് ഈ മാറ്റങ്ങൾക്ക് കാരണമെങ്കിൽ, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നുണ്ടെന്ന് തോന്നിയിട്ടും നീ എന്തുകൊണ്ട് മൗനം പാലിച്ചു?"

​സച്ചിന്റെ ചോദ്യം കേട്ട് നിധി എന്നെയൊന്ന് നോക്കി. ആ നോട്ടത്തിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരിക്കുന്നതുപോലെ എനിക്ക് തോന്നി.

​"പറയാത്തതിന് ഒരു കാരണമുണ്ട് സച്ചിനേ കഴിഞ്ഞ ലൂപ്പിൽ, മരിക്കുന്നതിന് തൊട്ട് മുൻപ് ദേവ എന്നോട്

💬 Comments

View all comments