0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

പറഞ്ഞ കാര്യങ്ങൾ കാരണമാണ് ഞാൻ ഒന്നും പറയാതിരുന്നത്..."

​അവളുടെ മറുപടി കേട്ടതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി....

ഞാൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ കാര്യങ്ങളോ? അതെന്ത് മൈര്...

​"അവൻ എന്ത് പറഞ്ഞു...?"

​ആമിയാണ് ആകാംക്ഷയോടെ അത് ചോദിച്ചത്.

സത്യം പറഞ്ഞാൽ, എന്റെ മരണമൊഴിയായി ഞാൻ എന്താവും പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ എനിക്കും ഒരു ആകാംക്ഷയുണ്ടായിരുന്നു.

പക്ഷേ ആമിയുടെ മട്ടും ഭാവവും കണ്ടപ്പോൾ ഞാൻ അതിൽ രണ്ടാം സ്ഥാനക്കാരനായി....

​എല്ലാവരും നിധിയുടെ വാക്കുകൾക്കായി കാതോർത്തു.

​നിധി ഒരു ദീർഘശ്വാസമെടുത്തു,

"ദേവ അവസാനമായി എന്നോട് പറഞ്ഞ കാര്യം 'പേടിക്കേണ്ട ഒഴുക്കിനേ പിന്തുടർന്നാൽ മതി എല്ലാം ശരിയാകും 'എന്നായിരുന്നു..പിന്നേ വേറേ എന്തോ ഒന്നുകൂടി പറയാൻ ശ്രമിച്ചു പക്ഷേ അതിന് മുന്പേ അവന്റെ കണ്ണുകൾ നിശ്ചലമായി."

സച്ചിൻ:-"ഒഴുക്കോ...? എന്ത് ഒഴുക്ക്...?ആരുടെ ഒഴുക്ക്?"

ഞാൻ മരിച്ചത് കേട്ടിട്ടും മൈരന്റെ ശ്രദ്ധ ഒഴുക്കിലാണോ ഉടക്കിയത്... 😤

രാഹുൽ:-"ഇനി... കവി ഉദ്ദേശിച്ചത് ജീവിതമാകുന്ന പുഴയുടെ ഒഴുക്ക് വല്ലതുമാണോ...?"

രാഹുൽ തമാശരൂപേണയാണ് അത് പറഞ്ഞതെങ്കിലും നിധിക്ക് മാത്രം ചിരി വന്നില്ല. അവൾ ഗൗരവത്തോടെ തന്നെ തുടർന്നു:

"ഞാനും അങ്ങനെയാണ് വിചാരിച്ചത്. കാര്യങ്ങൾ എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് കരുതി... ഒരുപക്ഷേ സ്വാഭാവികമായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ എല്ലാം നല്ലതിനായിരിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു പക്ഷേ ഇതൊക്കെ കാണുമ്പോൾ... "

അവൾ ഒരു നിമിഷം നിർത്തി. ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായത നിറഞ്ഞുനിന്നിരുന്നു. ഒരു ദീർഘശ്വാസത്തോടെ അവൾ വീണ്ടും തുടർന്നു:

​"സത്യം പറഞ്ഞാൽ... ഇതൊക്കെ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥയിലാണ് ഞാനും.എന്നിരുന്നാലും നിങ്ങളോട് ഒന്നും പറഞ്ഞില്ല എന്ന് വിചാരിക്കരുത്. ഇത്രയും നേരത്തെ... അല്ലെങ്കിൽ ഈ സമയത്തിനുള്ളിൽ തന്നെ നിങ്ങൾ ഈ കാര്യങ്ങൾ എല്ലാം അറിയുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ പോലും നമ്മൾ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല."

​അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

​"അതിന് കാരണം വേറൊന്നുമല്ല... ഓരോ തവണയും ഒടുവിൽ നിങ്ങൾ ചോരയിൽ കുളിച്ച് ജീവച്ഛവമായി കിടക്കുന്നത് കാണുമ്പോൾ... അത് താങ്ങാൻ ഞങ്ങൾക്കാവില്ലായിരുന്നു. അതുകൊണ്ട് പരമാവധി നിങ്ങളെ ഇതിൽ നിന്നും ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഒന്നും അറിയിക്കാതെ മാറ്റിനിർത്തി..."

​അവൾ എല്ലാവരെയും ഒന്ന്

💬 Comments

View all comments