Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
തോന്നിയത്.
ജ്വലിക്കുന്ന കണ്ണുകളോടെ അവൾ അവനു നേരെ തിരിഞ്ഞു.
"F*ck off...!!"
അവൾ അവനെ തൊട്ടതുപോലുമില്ല...
വെറുതെ കൈ ഒന്ന് വായുവിലൂടെ വീശിയതേ ഉള്ളൂ.
അടുത്ത നിമിഷം, എന്തോ ഒരു അദൃശ്യ ശക്തി അവനെ അടിച്ചുവീശിയതുപോലെ!
ഒരു കരിയില കാറ്റത്ത് പറന്നുപോകുന്ന ലാഘവത്തോടെ അവൻ വായുവിലൂടെ തെറിച്ചുപോയി. ചെന്ന് ഇടിച്ചതാകട്ടെ വഴിയരികിൽ നിന്നിരുന്ന വലിയൊരു പാറക്കല്ലിന് മുകളിലേക്കും.
ആ ഇടിയുടെ ആഘാതത്തിൽ, കരിങ്കൽ പാറ രണ്ടായി പിളർന്നു മാറി!
അതുകണ്ടതും ഞങ്ങളുടെ കണ്ണ് കൂടുതൽ തള്ളി പുറത്തുവന്നു.
പക്ഷേ, അതിനേക്കാൾ വലിയ ട്വിസ്റ്റ് നടക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
പാറ തകർന്ന് വീണ പൊടിപടലങ്ങൾക്കിടയിൽ നിന്നും, അവൻ സാവധാനം എഴുന്നേറ്റു വന്നു! ദേഹത്തെ പൊടി തട്ടിക്കളഞ്ഞ്, കോട്ട് നേരെയാക്കി അവൻ വീണ്ടും പഴയതുപോലെ വന്നു നിൽക്കുന്നു അവളുടെ മുന്നിൽ!
ഒരൊറ്റ പോറൽ പോലുമില്ല!
😐
പടച്ചോനെ... ഇവന്മാരൊക്കെ ഏതാ ജനുസ്സ്? ആ വീശൽ എങ്ങാനും എനിക്കാണ് കിട്ടിയിരുന്നതെങ്കിൽ... പിന്നെ എന്നെ എടുക്കാൻ ആംബുലൻസോ മറ്റോ ഒന്നും വിളിക്കേണ്ടി വരില്ലായിരുന്നു... വടിക്കാൻ ഒരു ചൂലും മുറവും മാത്രം മതിയായിരുന്നു!
"ദേവാ... നമുക്ക് പോകാം, പ്ലീസ്..."
എന്റെ ടീഷർട്ടിൽ പിടിച്ച് ശക്തമായി വലിച്ചുകൊണ്ട് റോസ് കെഞ്ചി.
അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. പേടിച്ച് വിറച്ച്, ഏതു നിമിഷവും പൊട്ടിക്കരഞ്ഞേക്കാവുന്ന അവസ്ഥയിലായിരുന്നു അവൾ.
അവളെ സമാധാനിപ്പിക്കാൻ നോക്കുമ്പോഴാണ് ഞാൻ കൃതികയെ ശ്രദ്ധിച്ചത്.
റോസിന് നേരെ വിപരീതമായിരുന്നു അവളുടെ അവസ്ഥ.
അവൾ ഇപ്പോഴും കണ്ണിമ ചിമ്മാതെ അവരെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. കണ്മുന്നിൽ ഇത്രയും ഭീകരമായൊരു കാഴ്ച കണ്ടിട്ടും, അവളുടെ കണ്ണുകളിൽ ഒരു
💬 Comments
View all comments