0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

നിയന്ത്രണം അണപൊട്ടിയിരുന്നു. കയ്യിലിരുന്ന ഫോൺ അവൾ സർവ്വ ശക്തിയുമെടുത്ത് ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. ദൂരെ ഏതോ പാറക്കൂട്ടങ്ങൾക്കിടയിൽ തട്ടി അത് ചിതറുന്ന ശബ്ദം നിശബ്ദതയിൽ മുഴങ്ങി.

​പിന്നെ, കലിയിളകിയ ഒരു സിംഹിയെപ്പോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉള്ളിലെ ദേഷ്യം എന്തുചെയ്യണം എന്നറിയാതെ അവൾ വീർപ്പുമുട്ടുകയായിരുന്നു.

​പെട്ടെന്ന​വൾ നിന്നു. ശേഷം തിരിഞ്ഞു വന്ന്, തന്റെ സകല കോപവും ആവാഹിച്ച് കാറിന്റെ ബോണറ്റിലേക്ക് ആഞ്ഞൊരു അടി

​"ഠോ...!!"

​അതൊരു വെറും അടിയായിരുന്നില്ല...

​ഒരു വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചതുപോലെയുള്ള സ്ഫോടനശബ്ദം!​

സാധാരണ ഒരു മനുഷ്യന്റെ കൈക്കരുത്തിന് അപ്പുറമായിരുന്നു അത്. മദമിളകിയ ഒരു കൊമ്പനാന തന്റെ തുമ്പികൈക്കൊണ്ട് ആഞ്ഞടിച്ചാൽ ഉണ്ടാകുന്ന അതേ പ്രകമ്പനം.

​ആ അടിയുടെ ആഘാതത്തിൽ ബോണറ്റിലെ പൊടിപടലങ്ങളും, ചുറ്റും തളം കെട്ടി നിന്ന മഞ്ഞും പുകപോലെ ഉയർന്നു പൊങ്ങി.

ഉരുക്ക് പോലെ ഉറപ്പുള്ള ആ ഡിഫൻഡറിന്റെ ബോണറ്റ്, ഒരു കടലാസ് കഷ്ണം പോലെ ചുളിഞ്ഞുപോയി.....

ഞാൻ ആദ്യം നോക്കിയത് അവളുടെ കൈവിരലുകളിലേക്കാണ്...ഒരു പക്ഷേ ആ പത്ത് പേരിൽ പെട്ടതായിരിക്കുമോ ഇവൾ..?

പക്ഷേ എത്ര സ്കാൻ ചെയ്ത് നോക്കിയിട്ടും മോതിരംപോയിട്ട് അതിന്റെ പാട് പോലും കാണാൻ സാധിച്ചില്ല...

ആരാണിവൾ...?

​ഞാൻ തൊട്ടടുത്ത് നിന്ന റോസിനെയും കൃതികയെയും ഒന്ന്‌ പാളി നോക്കി....

​ശരീരത്തിൽ നിന്നും ആത്മാവിനേ ആരോ ഊറ്റിയെടുത്തതുപോലെ, വിറങ്ങലിച്ചു നിൽക്കുകയാണ് രണ്ടുപേരും.

ആ സംഭവത്തിന് സാക്ഷിയായി നിന്ന, കൂടെ വന്നവൻ ഭയന്നുവിറച്ചാണെങ്കിലും ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് ചെന്നു.

​"Ma'am... Please calm down..."

​വിറയ്ക്കുന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.

​പക്ഷേ, അവന്റെ ആശ്വാസവാക്കുകൾ എരിയുന്ന തീയിൽ എണ്ണ ഒഴിച്ചതുപോലെയാണ് അവൾക്ക്

💬 Comments

View all comments