Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
me... Something is wrong here."
അവൾ ചോര പുരണ്ട ഷർട്ടിൽ കൈ അമർത്തിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അസ്വസ്ഥതയോടെ നടന്നു.
"There is a change... It's not like the previous loops. I repeat, something has changed significantly this time!"
അതു വരെയും സാധാരണമായി പോയിക്കൊണ്ടിരുന്ന സംഭാഷണത്തേ മാറ്റിമറിക്കുന്നതായിരുന്നു ആ വാക്കുകൾ...
'ലൂപ്പ്'...!
അവളുടെ വായിൽ നിന്നും ആ വാക്ക് വീണതും, എന്റെ തലയ്ക്കുള്ളിൽ ഇടിമുഴക്കം ഉണ്ടായതുപോലെ തോന്നി.
അതുവരെ ഉണ്ടായിരുന്ന എല്ലാ പേടിയും മാറി, വലിയൊരു ഞെട്ടൽ എന്നെ വരിഞ്ഞുമുറുക്കി.
മുൻപ് നടന്ന ലൂപ്പുകളോ...?
എന്റെ കണ്ണുകൾ സംശയം കൊണ്ട് കൂർത്തു...
ഇവർക്ക് ഇതെങ്ങനെ അറിയാം...?
ഇവർ ഇതിന്റെ ഭാഗമാണോ... അതോ ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് ഇവരാണോ?
ചോദ്യങ്ങൾ എന്റെ തലച്ചോറിനെ കാർന്നുതിന്നാൻ തുടങ്ങി. ഞാൻ ശ്വാസം വിടാൻ പോലും മറന്ന്, അന്തംവിട്ട് ആ പെണ്ണിനെ തന്നെ നോക്കിയിരുന്നു.
അവൾ ഫോൺ ഒന്നുകൂടി ചെവിയിൽ അമർത്തിപ്പിടിച്ചു.
"If we are proceeding with the plan, we need more men... Just increase the team strength. We can't handle this with the current squad."
അവളുടെ വാക്കുകളിൽ നിന്നും, അവർ നേരിട്ടത് സാധാരണ ഒരു പ്രശ്നമല്ലെന്നും, കാര്യങ്ങൾ അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണെന്നും വ്യക്തമായിരുന്നു...
"Understood Sir... We will wait for your command."
പല്ലുകൾ അണച്ചുകൊണ്ട്, ഉള്ളിലെ അമർഷം പരമാവധി കടിച്ചമർത്തി അവൾ പറഞ്ഞു.
കാൾ കട്ട് ചെയ്തതും, അത്രയും നേരം പിടിച്ചുനിർത്തിയ അവളുടെ
💬 Comments
View all comments