0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

ചോരപ്പാടുകളും ഉണ്ടായിരുന്നു!..

"ശേ... നിനക്ക് കുറച്ച് നേരത്തേ വരായിരുന്നില്ലേടാ..."

​എന്റെ കയ്യിലെ മാംസത്തിൽ അമർത്തി നുള്ളിക്കൊണ്ട് കൃതിക ശബ്ദമമർത്തി ചോദിച്ചു....

​സാഹചര്യം ഇതായിപ്പോയി... അല്ലെങ്കിൽ ഈ സാധനത്തിനെ കാലേ വാരി നിലത്തടിച്ചേനെ ഞാൻ!

​വേദന കടിച്ചമർത്തിക്കൊണ്ട്, ശബ്ദം പരമാവധി താഴ്ത്തി ഞാൻ ചോദിച്ചു:

​"ഇതൊക്കെ ആരാടി...?"

​"ആവോ... എനിക്കെങ്ങനെ അറിയാം..."

​അവരിൽ നിന്നും കണ്ണെടുക്കാതെ,അവൾ മറുപടി പറഞ്ഞു....

"പിന്നേ നീന്നേയെന്തിനാ ഈ രാത്രി നേരത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത്..... "

"എടാ ചെക്കാ നീയൊന്ന് മിണ്ടാതെ ഇരി അവരെന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ...."

എന്റെ മറുപടി കേൾക്കുന്നുണ്ടെങ്കിലും കൃതികയുടെ ശ്രദ്ധ പൂർണമായും അവരിൽ തന്നെയായിരുന്നു....

"എടീ... നീ കാര്യം.... "

പറഞ്ഞു തീരുന്നതിനുമുന്ബെ റോസ് എന്റെ വായപൊത്തി...

അവളുടെ വായ ഞാൻ ആദ്യമേ പൊത്തിയതുക്കൊണ്ട് മറുപടിക്കായി കണ്ണുകളെയാണ് ഞാൻ ആശ്രയിച്ചത്...

അവൾ കണ്ണുകൾ കൊണ്ട് 'അങ്ങോട്ട് നോക്ക്' എന്ന രീതിയിൽ വണ്ടിയുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു.

​അവളുടെ ആ നോട്ടം കണ്ടതും ഞാൻ മെല്ലെ തല തിരിച്ചു.

​ആ പെണ്ണ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോൺ പുറത്തെടുക്കുന്നത് ഞാൻ കണ്ടു.

​വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോട് ചേർത്തു. ആർക്കോ വിളിക്കുകയാണ്... മുഖത്തെ ഭാവം കണ്ടിട്ട് നല്ല അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നുന്നു...

ആ നിശബ്ദതയിൽ കാറിന്റെ നേരിയ മുഴക്കത്തിന് മുകളിലൂടെ അവളുടെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.

​"Sir, we failed..."

​അവളുടെ സംസാരരീതിയിൽ നിന്നും, മറുതലക്കൽ ഉള്ളത് അവളുടെ ബോസ് ആണെന്ന് വ്യക്തമായിരുന്നു. പരാജയം സമ്മതിക്കുമ്പോഴും അവളുടെ ശബ്ദത്തിൽ വലിയൊരു ഞെട്ടലുണ്ടായിരുന്നു.

​"No, listen to

💬 Comments

View all comments