0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

മൈൻഡ് പോലും ചെയ്യാതെ,അല്ലെങ്കിൽ ഒരു പട്ടിക്ക് കൊടുക്കുന്ന വില പോലും തരാതെ അവൾ ഒറ്റ നടത്തം!

ഇതെന്ത് കൂത്ത്!

അവൾ നടന്നു നീങ്ങുന്നത് കണ്ട് സകല നിയന്ത്രണവും വിട്ട് ഞാനും പിന്നാലെ വെച്ചുപിടിച്ചു.

"എടീ നിൽക്കടി അവിടെ..."

ഞാൻ വിളിക്കുന്തോറും അവളുടെ കാലുകൾക്ക് വേഗത കൂടി. നടത്തം മെല്ലെ ഓട്ടത്തിലേക്ക് മാറി. അവൾ ഓടുന്നത് കണ്ടതും, വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഞാനും പിന്നാലെ ഓടി.

ഇത് കണ്ട് അന്തം വിട്ട റോസിന് വേറെ വഴികളുണ്ടായിരുന്നില്ല...

തനിച്ചാക്കി പോകല്ലേ എന്ന മട്ടിൽ അവളും ഞങ്ങളുടെ പിന്നാലെ വെച്ചുപിടിച്ചു.

മഞ്ഞിലൂടെയുള്ള ഒരുമാതിരി കോപ്രായ നിറഞ്ഞ ഓട്ടം!

ഓട്ടത്തിനിടയിൽ ഞാൻ എങ്ങനെയൊക്കെയോ കൃതികയുടെ ഒപ്പമെത്തി. അവളെ പിടിച്ചു നിർത്താനായി ഞാൻ കൈയ്യിൽ കയറി പിടിച്ചു.

പക്ഷേ അവൾ കുടഞ്ഞ് തട്ടിമാറ്റി വീണ്ടും മുന്നോട്ട്!

ഇതിനിടയിൽ എന്റെ കിതപ്പിനേക്കാൾ വലിയ ശല്യമായി റോസ് എന്റെ ടീഷർട്ടിൽ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു.

"ദേവാ... ദേവാ... ഒന്ന് നിക്ക്..."

അവൾ എന്നെ തട്ടുകയും പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്.

എന്റെ മുഴുവൻ ശ്രദ്ധയും മുന്നിൽ ഓടുന്ന കൃതികയിലായിരുന്നതുകൊണ്ട്, ഞാൻ റോസിനെ തിരിഞ്ഞുനോക്കാതെ തന്നെ കൈകൊണ്ട് തടഞ്ഞു.

"ഒരു മിനിറ്റ് റോസേ... ഒരു മിനിറ്റ്... ഇവളൊന്ന് നിൽക്കട്ടെ..."

ഞാൻ വീണ്ടും കൃതികയെ പിടിക്കാൻ ആഞ്ഞു. ഒടുവിൽ എന്റെ ശല്യം സഹിക്കാൻ വയ്യാതെ, അല്ലെങ്കിൽ ഓടി മടുത്തിട്ടാവാം, കൃതിക സഡൻ ബ്രേക്കിട്ടു നിന്നു.

അവൾ കിതച്ചുകൊണ്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി.

സമാധാനം! ഇവൾ നിന്നല്ലോ...

ഞാൻ വായ തുറന്ന് എന്തോ ചോദിക്കാൻ തുടങ്ങിയതേ ഉള്ളൂ...

ടാപ്!!

എന്റെ തലമണ്ട നോക്കി നല്ലൊരു

💬 Comments

View all comments