Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
കൊട്ട്!
തലയ്ക്കുള്ളിൽ ഒരു മണി മുഴങ്ങിയതുപോലെ തോന്നി. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, റോസ് എന്റെ തൊട്ടുപിന്നിൽ കിതച്ചുകൊണ്ട് നിൽക്കുകയാണ്...
അത്രയും നേരം "ഒരു മിനിറ്റ്, ഒരു മിനിറ്റ്" എന്ന് പറഞ്ഞ് ഒഴിവാക്കിയതിന്റെ ദേഷ്യം മുഴുവൻ ആ കൊട്ടിലുണ്ടായിരുന്നു.
ഇവിടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ, തല പുകഞ്ഞ് നിൽക്കുകയാണ് ഞാൻ... അതിന്റെ ഇടയിലാണ് ഇവളുടെ വക കൂടി..
ദേഷ്യവും സങ്കടവും എല്ലാം കൂടി ഇരച്ചുകയറി. ഞാൻ കലിപ്പിൽ അവൾക്ക് നേരെ ശബ്ദമുയർത്തി:
"എന്താടി...??"
എന്റെ അലർച്ച കേട്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല.
പകരം വിറയ്ക്കുന്ന കൈകൊണ്ട് അവൾ ചുറ്റും ചൂണ്ടിക്കാണിക്കുകയായിരുന്നു.
വെപ്രാളത്തോടെ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവളുടെ കൈകൾ വായുവിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.
ദേഷ്യം മാറ്റിവെച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
ആ കണ്ണുകൾ...
അതിൽ കണ്ടത് സാധാരണ പേടിയായിരുന്നില്ല.ജീവൻ ഉരുകിപ്പോകുന്ന തരത്തിലുള്ള ഭീതിയായിരുന്നു ആ കണ്ണുകളിൽ!
അവൾ വെപ്രാളത്തോടെ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ, 'ഇവളിത് എന്ത് തേങ്ങയാ ഈ കാണിക്കുന്നത്' എന്ന് ചിന്തിച്ച്, കാര്യമെന്താണെന്നറിയാൻ ഞാനും വെറുതെ ഒന്ന് ചുറ്റും കണ്ണോടിച്ചു.
ആദ്യം കണ്ടത് ചുറ്റും കട്ടപിടിച്ച മഞ്ഞ് മാത്രം.
പക്ഷേ, സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നടുക്കുന്ന സത്യം എനിക്ക് മനസ്സിലായത്... 🙂
ചുറ്റും വൻമരങ്ങളും, വരിഞ്ഞുമുറുക്കി നിൽക്കുന്ന വള്ളിപ്പടർപ്പുകളും, പിന്നെ കണ്ണിനു മുന്നിൽ പോലും കാണാൻ പറ്റാത്തത്ര കട്ടിയിൽ പൊതിഞ്ഞു നിൽക്കുന്ന കോടമഞ്ഞും മാത്രം...
വിധിയുടെ ഒരു വിളയാട്ടം എന്നേ പറയേണ്ടൂ...
ഏത് വഴിയിലൂടെ പോവരുത് എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചോ, അവസാനം കറങ്ങിത്തിരിഞ്ഞ് ആ വഴിയിൽ തന്നേ എത്തിച്ചേർന്നിരിക്കുന്നു!
അതേ... ആ മലയിലേക്കുള്ള
💬 Comments
View all comments