0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

പിടിച്ചുലച്ചത് ആ ശബ്ദമായിരുന്നു. എവിടെയോ കേട്ട് മറന്ന, വളരെ പരിചിതമായ വൃത്തികെട്ട ശബ്ദം.... 🤔

​പക്ഷേ, ചിന്തിച്ചു നിൽക്കാൻ സമയം കിട്ടിയില്ല...

"എടാ......"

​പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം വെപ്രാളത്തോടെ പാഞ്ഞടുത്തു.

​വാക്കുകൾ എന്റെ തലച്ചോറിലെത്തും മുൻപേ, എന്റെ ശരീരം പ്രതികരിച്ചു കഴിഞ്ഞിരുന്നു.

ഇടംകൈ കൊണ്ടൊരു ഒന്നൊന്നര അടി!

​അടി കൊണ്ടതും ആ രൂപവും കറങ്ങിത്തിരിഞ്ഞ് ആദ്യത്തെവന്റെ ദേഹത്തേക്ക് തന്നെ മറിഞ്ഞു വീഴുന്നത് ആ ചെറിയ വെളിച്ചത്തിലും മഞ്ഞിലും ഞാൻ കണ്ടു...

​രണ്ടാമത്തെ രൂപവും നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ മാത്രമാണ് എന്റെ കിതപ്പ് ഒന്ന് കുറഞ്ഞത്...

​പക്ഷേ, ആ ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല...

​പെട്ടെന്ന് ഇരുട്ടിൽ നിന്നും ടോർച്ചിന്റെ ശക്തമായ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി

​കണ്ണുകൾ മഞ്ഞളിച്ചുപോയി...

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലും വ്യക്തമല്ല.

​പക്ഷേ, നിൽക്കാൻ സമയമില്ല. വന്നവൻ ആരായാലും അവന്റെ കാര്യത്തിലും ഒരു തീരുമാനമാക്കാം എന്ന് കരുതി ഞാൻ വീണ്ടും കൈ ചുരുട്ടി മുന്നോട്ടാഞ്ഞു.

​"എടാ... അടിക്കല്ലേ... ഇത് ഞാനാ... ഞാനാടാ...!"

​വെപ്രാളത്തോടെ ആ രൂപം അലറിക്കൊണ്ട്, കയ്യിലിരുന്ന ടോർച്ച് സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിച്ചു.

​ആ വെളിച്ചത്തിൽ തെളിഞ്ഞുവന്ന മുഖം കണ്ടതും, ഓങ്ങിയ കൈ പാതിവഴിയിൽ ഞാൻ പിടിച്ചു നിർത്തി.

​ആമി...!

​അപ്പോൾ ഈ നിലത്ത് കിടക്കുന്നവർ...?😳

ആകാശത്തെ കാർമേഘങ്ങൾ മെല്ലെ മാറാൻ തുടങ്ങി...

​മേഘപാളികൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻ തന്റെ മുഖം പുറത്തേക്ക് കാട്ടി.

​വായുവിൽ അരിച്ചിറങ്ങിയ ആ നിലാവെളിച്ചം, മഞ്ഞിലൂടെ തുളച്ചുകയറി നിലത്ത് കിടക്കുന്ന രൂപങ്ങൾക്ക് മേൽ പതിച്ചു...

​ആ വെളിച്ചത്തിൽ, മൂക്കും പൊത്തിപ്പിടിച്ച് കിടക്കുന്നവന്റെയും, നെഞ്ചുതടവി എഴുന്നേൽക്കാൻ ശ്രമിക്കുന്നവന്റെയും മുഖങ്ങൾ വ്യക്തമായി...

💬 Comments

View all comments