Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
രാഹുലും, സച്ചിനും!
അടി കൊണ്ടുള്ള അവരുടെ കോലം കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും, സാഹചര്യം മോശമായതുകൊണ്ട് ഞാൻ അത് കഷ്ടപ്പെട്ട് കടിച്ചുപിടിച്ചു.
ഞാൻ വേഗം ഓടിച്ചെന്ന് രാഹുലിനെയും സച്ചിനെയും പിടിച്ചെഴുന്നേൽപ്പിച്ചു.
"വേദനയുണ്ടോടാ...?"
ഒരുമാതിരി മറ്റേടത്തെ ചോദ്യം ആയിപ്പോയി എന്നറിയാം, എന്നാലും അടിച്ച നമ്മുക്കൊരു മര്യാദ വേണ്ടേ..?
ദേഷ്യത്തോടെ നോക്കി എന്നല്ലാതെ അവർ വേറേ ഒന്നും ചെയ്തില്ല...
ആ രംഗം ഒന്ന് ശാന്തമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്തത്...
"ഇങ്ങോട്ട് കെട്ടിയെടുത്തത് പെട്ടെന്ന് ചാവാനുള്ള റെക്കോർഡ് വല്ലതും തിരുത്താൻ ആണോ...?"
ആ മഞ്ഞിലൂടെ ഒഴുകിയെത്തിയ പരിഹാസം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ...
കട്ടപിടിച്ച മഞ്ഞിനെ വകഞ്ഞുമാറ്റി, എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നിധി നടന്നു വരുന്നു!
അവളുടെ മുഖത്ത് ദേഷ്യമാണോ അതോ എന്നോടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.
പക്ഷേ, എന്റെ ശ്രദ്ധ അവളിലായിരുന്നില്ല.
അവളുടെ തൊട്ടുപിന്നാലെ, മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം കൂടി തെളിഞ്ഞു വന്നു.
ആളെ വ്യക്തമായി കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.
ഐഷു ചേച്ചി...!
ഇവരെങ്ങനെ ഇവിടെത്തി...?
വിശ്വാസം വരാതെ, ചോദ്യചിഹ്നമായി നിൽക്കുന്ന എന്റെ മുഖം കണ്ടതും നിധിക്ക് കാര്യം പിടികിട്ടി.
അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.
"നോക്കണ്ട... ഒക്കെ നീ കാരണമാ..."
നിധി ചിറിക്കോട്ടിക്കൊണ്ട് പറഞ്ഞു...
ആമിയെ കണ്ടതും റോസിന് ജീവൻ തിരിച്ചു കിട്ടിയത് പോലെയായി.
അത്രയും നേരം അനുഭവിച്ച പേടി മുഴുവൻ അവൾ ആമിയുടെ തോളിലേക്ക് ഇറക്കിവെച്ചു. ഓടിച്ചെന്ന് ആമിയെ കെട്ടിപ്പിടിച്ച്, വിറയ്ക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു:
"ആമി... നമുക്ക് വേഗം ഇവിടുന്ന് പോവാം... എനിക്ക്
💬 Comments
View all comments