0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

മാറിയത്.

​അതുവരെ ചുണ്ടിൽ തങ്ങിനിന്ന ആ നിർജീവമായ പുഞ്ചിരി... അതൊന്ന് കൂടി വിടർന്നു.

​അല്ല, വിടരുകയായിരുന്നില്ല...

​ഒരു റബ്ബർ ഷീറ്റ് വലിച്ച് നീട്ടുന്നത് പോലെ, അവളുടെ വായയുടെ ഇരുവശങ്ങളും സാവധാനം വശങ്ങളിലേക്ക് വലിഞ്ഞു കീറുകയായിരുന്നു..

​തൊലി വിണ്ടു കീറുന്ന നേരിയ ശബ്ദം പോലും ആ നിശബ്ദതയിൽ എനിക്ക് കേൾക്കാൻ പറ്റി...

​കീറിപ്പറിഞ്ഞ വായുടെ അറ്റങ്ങൾ വലിഞ്ഞ് അവളുടെ ചെവികളിൽ പോയി മുട്ടി.

​ചുവന്ന മോണകളും, അതിനുള്ളിലെ നിരതെറ്റിയ കൂർത്ത പല്ലുകളും പുറത്ത് കാട്ടി... വായ ചെവിയോളം വലിച്ചുകീറിയുള്ള ആ നിൽപ്പ്...!

​ഒരു മനുഷ്യനും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീകരമായിരുന്നു ആ കാഴ്ച....

സംഭവം ധീരനും വീരനും ശൂരനുമൊക്കെയാണെങ്കിലും, അനാവശ്യമായി വഴക്കുണ്ടാക്കാൻ നിൽക്കരുത് എന്നൊരു പ്രമാണം എനിക്കുണ്ട്. അത്കൊണ്ട് തന്നെ ഞാൻ നൈസായിട്ടൊന്ന് സൈഡിലോട്ട് ഒതുങ്ങി കൊടുത്തു.

മോള് പൊയ്ക്കോ... വഴി ക്ലിയറാണ്...

ഞാൻ മാറിയതും, അവൾ എന്നെ കടന്ന് കൈ കോർത്ത് ഞങ്ങളുണ്ടാക്കിയ ചങ്ങലയുടെ ഉള്ളിലേക്ക് നടന്നു...

അവൾ നടന്നു നീങ്ങുന്തോറും ഞങ്ങളുടെ പിടുത്തത്തിന്റെ മുറുക്കം കൂടിവന്നു. പേടി കാരണം ഓരോരുത്തരും അടുത്തവന്റെ കൈ ഞെരിച്ച് ബ്ലഡ് സർക്കുലേഷൻ ബ്ലഡ്‌ സർക്യൂലേഷൻ ബ്ലോക്ക്‌ ആക്കുന്നുണ്ടായിരുന്നു...

നടന്നു നടന്ന് അവൾ ചെന്നു നിന്നതാവട്ടെ നമ്മുടെ ലേഡി സിംഗം നിധിയുടെ മുന്നിൽ!

എന്നെ തൊടാൻ നിനക്ക് ധൈര്യമുണ്ടോടീ എന്ന മട്ടിൽ നെഞ്ചും വിരിച്ച്, ഒരു അജഗജാനന്തരത്തിൽ നിൽക്കുകയാണവൾ...

തളം കെട്ടി നിന്ന ആ ഭീകരമായ മൗനത്തിനൊടുവിൽ, ആ കുട്ടിച്ചാത്തൻ മെല്ലെ കൈകളുയർത്തി നിധിയുടെ കൈയ്യിലങ്ങ് കയറി പിടിച്ചു...

എല്ലാവരും നിധിയേ ഒരു ചോദ്യഭാവേന നോക്കി..?

നീയല്ലെടി അതിന് ഒന്നും ചെയ്യാൻ

💬 Comments

View all comments