Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
കഴിയില്ല എന്ന് പറഞ്ഞേ എന്നാ ഭാവം എല്ലാവരുടെയും നോട്ടത്തിൽ ഉണ്ടായിരുന്നു....
മോതിരമുണ്ട്, ശക്തിയുണ്ട്, ചുക്കാണ്, ചുണ്ണാമ്പാണ് എന്നൊക്കെ പറഞ്ഞ് നെഞ്ചും വിരിച്ച് നിന്ന നിധിയുടെ ഭാവം ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് മാറിമറിഞ്ഞിരുന്നു..
ആ തണുത്ത സ്പർശനം താങ്ങാവുന്നതിലുമപ്പുറമായിരിക്കണം നിധിക്ക്...
പേടി കാരണം അവൾ വെപ്രാളത്തോടെ ആ കുട്ടിയുടെ കൈ തട്ടിമാറ്റി...
സുരക്ഷാ കവചം തകർന്നതുപോലെ...ആ നിമിഷം തീർന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ മോതിരത്തിന്റെ കണക്ഷൻ.
ആ ഒരൊറ്റ നിമിഷം മതിയായിരുന്നു ആ അഴുക്ക പെണ്ണിന്റെ ഭാവം മാറിമറിയാൻ....
അവളുടെ വിരലുകളിലെ നഖങ്ങൾ ഞൊടിയിടയിൽ നീണ്ടു കൂർത്തു വന്നു. ഇരയെ തിരയുന്ന വന്യമൃഗത്തെപ്പോലെ അവൾ എല്ലാവരെയും മാറി മാറി നോക്കി.
ഒടുവിൽ ആ നോട്ടം ചെന്നവസാനിച്ചത് റോസിലാണ്.
അല്ലെങ്കിലേ പാതി ജീവൻ പോയി നിൽക്കുന്ന റോസിന് ആ നോട്ടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ കണ്ണുകൾ മറിഞ്ഞുതുടങ്ങി...
ഒരു നിമിഷം പോലും കളയാതെ, കൂർത്ത നഖങ്ങളുമായി ആ രൂപം റോസിന് നേരെ കുതിച്ചു.
ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. റോസിനെ തൊടുന്നതിന് തൊട്ടുമുമ്പ് ഞാൻ ചാടി വീണു.
മറ്റൊന്നും നോക്കിയില്ല, ആ രൂപത്തിന്റെ നീളൻ മുടിയിൽ പിടിച്ച്, സർവ്വ ശക്തിയുമെടുത്ത് കാട്ടിലേക്ക് ഒരൊറ്റ ഏറ്!
കുട്ടിയായതുക്കൊണ്ട് തന്നെ ഒരു ചാക്ക് കെട്ട് പോലെ അത് ഇരുട്ടിലേക്ക് തെറിച്ചുപോയി.
ഈശ്വരാ ഈ പാപങ്ങളൊക്കെ ഞാൻ എവിടേക്കൊണ്ട് പോയി കഴുകി കളയും... 😐
"ഓടിക്കോ...!!"
എന്റെ അലർച്ച കേട്ടതും എല്ലാവരും ജീവനും കൊണ്ട് ഓടി. പിന്നാലെ ഞാനും വെച്ചുപിടിച്ചു.
മീറ്ററുകൾ കിലോമീറ്ററുകൾ പോലേ തോന്നി..
ടാറിട്ട റോഡിലേക്ക് കാലുകുത്തിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
💬 Comments
View all comments