Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
കിതപ്പ് മാറ്റാൻ പാടുപെടുന്നതിനിടയിൽ,ഞാൻ വീണ്ടും ആ വഴിയിലേക്ക് നോക്കി.
കുട്ടിയില്ലപകരം,ദൂരേ മങ്ങിത്തുടങ്ങിയ മഞ്ഞിൽ രണ്ട് രൂപങ്ങൾ. ഒരു സ്ത്രീയും പുരുഷനും!
അവർ അനങ്ങാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. അവരുടെ കണ്ണുകളിലെ രൂക്ഷത ആ ദൂരത്തു നിന്നുപോലും എനിക്ക് അറിയാമായിരുന്നു.
പടച്ചോനെ... ഞാൻ വലിച്ചെറിഞ്ഞ ആ പ്രേത പെണ്ണിന്റെ മാതാപിതാക്കൾ ആയിരിക്കുമോ ഇവർ?'ഞാൻ ആ കുട്ടിയെ എടുത്തെറിഞ്ഞത് അതിന്റെ തന്തയും തള്ളയും കണ്ടോ ആവോ? ഇനിയിപ്പോ മകൾക്ക് കിട്ടിയ ഏറിന് പകരം ചോദിക്കാൻ വന്നതാവുമോ?
പല പല ചിന്തകൾ തലയിൽ ഉദിച്ചതും, കട്ടപിടിച്ച മഞ്ഞ് വീണ്ടും ഒഴുകിയെത്തി. ആ രൂപങ്ങളെ മെല്ലെ വിഴുങ്ങി, കാഴ്ചയിൽ നിന്നും മറച്ചു.
തുടരണോ......?
💬 Comments
View all comments