Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
മെല്ലെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി....
ഈയിടെയായി അവളിൽ നിന്നും ലഭിക്കുന്ന നോട്ടങ്ങളും സ്പർശനങ്ങളും നൽകിയ ധൈര്യം ചെറുതായിരുന്നില്ല.
എന്റെ കൈകൾ സ്വയമറിയാതെ അവളുടെ ഒതുങ്ങിയ ഇടുപ്പിലേക്ക് നീണ്ടു. അരയിൽ ചുറ്റിയിരുന്ന ആ മഞ്ഞ ടവലിന് മുകളിലൂടെത്തന്നെ ഞാൻ ഇരുകൈകളും ചേർത്തുപിടിച്ചു. നനഞ്ഞ ടവലിന്റെ നനുത്ത സ്പർശനത്തിനപ്പുറം, ഉള്ളിലെ ചൂടുള്ള അവളുടെ ശരീരം എന്റെ കൈകളിൽ അമർന്നു.
ഇടുപ്പിൽ വീണ എന്റെ കൈകളിലേക്ക് അവൾ മെല്ലെ ഒന്ന് താഴ്ന്നു നോക്കി. ടവലിൽ മുറുകി നിൽക്കുന്ന എന്റെ വിരലുകൾ കണ്ടിട്ടും അവൾ തടഞ്ഞില്ല.
ഒരു നിമിഷം അവിടെ നോക്കി നിന്ന ശേഷം, ഭാവവ്യത്യാസമില്ലാതെ അവൾ സാവധാനം ആ നോട്ടം തിരികെ എന്റെ കണ്ണുകളിലേക്ക് തന്നെ കൊണ്ടുവന്നു...
എതിർപ്പില്ലാത്ത ആ നോട്ടം, എന്നിലെ ആവേശത്തെ ആളിക്കത്തിക്കാൻ പോന്നതായിരുന്നു.
കൂടുതൽ ആലോചിച്ചു നിന്നില്ല, ഞാൻ സാവധാനം അവളുടെ തലയിൽ കെട്ടിവെച്ചിരുന്ന ആ ടവലിന്റെ കെട്ടഴിച്ചു. നനഞ്ഞ ആ തുണിക്കഷണം ഞാൻ ബെഡിലേക്ക് വലിച്ചെറിഞ്ഞു....
കെട്ടഴിഞ്ഞതും, കുസൃതിയോടെ അവളൊന്നു തല കുടഞ്ഞു. നനഞ്ഞു കിടന്നിരുന്ന അവളുടെ കാർകൂന്തലിൽ നിന്നും തെറിച്ചുവീണ തണുത്ത വെള്ളത്തുള്ളികൾ എന്റെ മുഖത്തടിച്ചു...
ഉറക്കത്തിന്റെ ആലസ്യം ബാക്കിയുണ്ടായിരുന്ന എന്റെ മുഖത്തേക്ക് ആ തണുത്ത ജലകണങ്ങൾ വീണതും, അതൊരു വല്ലാത്ത ഉന്മേഷം നൽകി.
ആവേശത്തോടെ എന്റെ കൈകൾ അവളുടെ
മാറിനെ മറച്ചുപിടിച്ചിരുന്ന ആ മഞ്ഞ ടവലിലേക്ക് നീണ്ടു. ടവലിന്റെ മുകൾഭാഗത്ത് ഞാൻ മുറുകെ പിടിച്ചു. എന്റെ ഉദ്ദേശം മനസ്സിലായതുകൊണ്ടാവണം, അത് താഴേക്ക് വലിക്കാൻ തുനിഞ്ഞതും അവൾ പെട്ടെന്ന് എന്റെ കൈകളിൽ കടന്നുപിടിച്ചു.
ഇപ്പൊ വേണ്ട... എന്ന അർത്ഥം അവളുടെ കൈകളിലുണ്ടായിരുന്നു...
സംശയത്തോടെയും
💬 Comments
View all comments